Flash News

‘പ്രയർ സോംഗ്’ ഹൃസ്വ ചിത്രം ശ്രദ്ധ നേടുന്നു

June 12, 2021 , അനശ്വരം മാമ്പിള്ളി

ഈ അടുത്ത് Nee Stream യൂട്യൂബ് പ്ലാറ്റ് ഫോമിലൂടെ ഇറങ്ങിയ ഒരു ഹൃസ്വ ചിത്രമാണ് പ്രയർ സോംഗ്. വിദ്യാലയ അനുഭവങ്ങൾ പങ്കു വെക്കുന്ന വിദ്യാർത്ഥികൾ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന നല്ലൊരു ഹൃസ്വ ചിത്രമാണ്. അഞ്ചാം ക്ലാസ്സുകാരൻ സ്കൂളിലെ പ്രാർഥനാ ഗാനത്തിൽ പാടാൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സാധ്യമാക്കാനായി വിദ്യാർത്ഥികളായ ശരതും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന രസകരമായ പ്രവർത്തനമാണ് ചിത്രത്തിന്റെ പ്രമേയം. അഭിനയിച്ചിരിക്കുന്ന വിദ്യാർത്ഥികൾ എല്ലാ തന്നെ അതേ സ്കൂളിലെ വിദ്യാർത്ഥികൾ തന്നെയാണ് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

തൃശൂർ ഇരിങ്ങാലക്കുട എസ് എൻ സ്കൂളിലാണ് ഈ ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്.

വിദ്യഭ്യാസ വകുപ്പിന്റെയും, അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെയായിരുന്നു പ്രയർ സോംഗ് സിനിമ സാധ്യമായത്. സിരീയൽ-സിനിമാ നടനായ യഹിയ ഖാദർ ഈ ഹൃസ്വ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്നു. സ്കോർ ബോർഡ്‌ എന്റർടൈൻമെന്റ്ന്റെ ബാനറിൽ അരുൺ കാട്ടിൽ ആണ് ചിത്രത്തിന്റെ നിർമാതാവ്. ഗതകാല സ്മരണ കൊണ്ടു വരുന്ന ഈ ചിത്രം സമൂഹത്തിൽ ചർച്ച ചെയ്യുക തന്നെ ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top