‘ഒറ്റ ഭൂമി ഒരു ആരോഗ്യം’ എന്ന മുദ്രാവാക്യമാണ് മഹാമാരി നേരിടാന്‍ ലോകരാജ്യങ്ങള്‍ക്ക് വേണ്ടത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയില്‍ അതിരൂക്ഷമായി വ്യാപരിച്ച കോവിഡ്-19 രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ സഹായിച്ച രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ജി7 ഉച്ചകോടിയിലാണ് അദ്ദേഹം രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ചത്. മഹാമാരി നേരിടുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നു നിർദ്ദേശിച്ച അദ്ദേഹം ‘ഒറ്റ ഭൂമി ഒരു ആരോഗ്യം’ എന്ന മുദ്രാവാക്യം അംഗീകരിക്കണമെന്നും പറഞ്ഞു.

കോവിഡ്-19 പ്രതിരോധ വാക്സിന്‍ പോലുള്ളവയുടെ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ തുറന്ന വിതരണ ശൃംഖലയില്‍ ലഭ്യമായാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വാക്സിന്‍ ഉല്‍പാദനം വര്‍ധിക്കുമെന്ന മോദിയുടെ അഭിപ്രായത്തിന് പിന്തുണ ലഭിച്ചു.

കോവിഡ്-19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തെ എല്ലാ മേഖലയും ഒത്തൊരുമിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനുവരി – മെയ് മാസക്കാലയളവില്‍ കോവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ രണ്ട് ലക്ഷം ആളുകളാണ് മരിച്ചത്. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കം നല്‍കി ഇന്ത്യയെ കൊവിഡ് പോരാട്ടത്തില്‍ സഹായിച്ചു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment