ചൈനീസ് നഗരത്തിൽ ഗ്യാസ് പൈപ്പ് സ്ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

ചൈനയിലെ ഹുബേ പ്രവിശ്യയിലുണ്ടായ വാതക പൈപ്പ് ലൈന്‍ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും 140 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം ഞായറാഴ്ച (ശനിയാഴ്ച 22:30 GMT) ഷിയാൻ നഗരത്തിലെ ഒരു പാർപ്പിട സമുച്ചയത്തിലാണ് സ്‌ഫോടനം ഉണ്ടായത്.

ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തതനുസരിച്ച് രക്ഷാപ്രവർത്തകർ 144 പേരെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്തി. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതില്‍ 37 പേർ ഗുരുതരാവസ്ഥയിലാണ്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment