എബ്രഹാം തോമസ് (ജോജി) ഡാളസിൽ നിര്യാതനായി

ഡാളസ്: കവിയൂർ ആഞ്ഞിലിത്താഴത്തു പരേതരായ എ എം തോമസ് റേച്ചൽ തോമസ് ദമ്പതികളുടെ മകൻ എബ്രഹാം തോമസ് (ജോജി 63) ഡാളസിൽ നിര്യാതനായി.

കൽക്കട്ടയിലെ വിദ്യാഭ്യാസത്തിനുശേഷം 1984 ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ദീർഘകാലം ന്യൂയോർക്ക് മെട്രോപോളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു. അവിടെ നിന്നും റിട്ടയർ ചെയ്തശേഷം ഡാളസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഡാളസ് പീസ് വേ കമ്മ്യൂണിറ്റി ചർച്ചിലെ സജീവ അംഗമായിരുന്നു.

ഭാര്യ: മേരി ചാക്കോ (ജോളി).

മക്കൾ: ജൂഡി ജോൺ, ജൂലി കുന്നത്ത്, ജിം തോമസ്.

മരുമക്കൾ: ജിതിൻ ജോൺ, ജോബി കുന്നത്ത്.

തോമസ് മാത്യു, ആലീസ് എബ്രഹാം, ശോശാമ്മ തോമസ്, സാറാമ്മ ഫിലിപ്പ് ,തോമസ് വർഗീസ്, പരേതരായ മേരി എബ്രഹാം, റവ ജേക്കബ് തോമസ് എന്നിവർ സഹോദരങ്ങളാണ്.

സംസ്കാര ശുശ്രുഷ: ജൂൺ 14 തിങ്കൾ രാവിലെ 9:30നു.

സ്ഥലം: ചാൾസ് ഡബ്ല്യു സ്മിത്ത് & സൺസ് ഫ്യൂണറൽ ഹോം, 2343 ലേക്ക് റോഡ്, ലവാൻ 75166. തുടർന്നു ലേക്ക് വ്യൂ സെമിത്തേരിയില്‍ സംസ്കാരം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment