പൊതുവഴിയില്‍ മൂത്രമൊഴിച്ച യുവാവിനെ വെടിവെച്ചു കൊന്നു

ഹൂസ്റ്റണ്‍: പൊതുവഴിയില്‍ പരസ്യമായി മൂത്രമൊഴിച്ച യുവാവും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തെത്തുടര്‍ന്ന് യുവാവിനെ നാട്ടുകാരില്‍ ചിലര്‍ വെടിവെച്ചു കൊന്നു. നോര്‍ത്ത് ഹൂസ്റ്റണ്‍ 9000 ബണ്ണി റണ്‍ ഡ്രൈവിലാണ് ലെസ്റ്റര്‍ യുനെറ്റസ് (20) എന്ന യുവാവ് വെടിയേറ്റു മരിച്ചത്.

മയക്കുമരുന്നു വാങ്ങാന്‍ എത്തിയതായിരുന്നു യുവാവ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊതുവഴിയില്‍ നിന്ന് മൂത്രമൊഴിക്കുന്നതു കണ്ട അടുത്ത വീടുകളിലുള്ളവര്‍ യുവാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഇവരില്‍ രണ്ടു പേരെയാണു പോലീസ് തിരയുന്നത്. ഇതില്‍ ഒരാള്‍ പൊലീസിനോട് സഹകരിക്കന്നുണ്ടെന്നും കൃത്യം നടത്തിയതില്‍ തന്റെ പങ്കിനെ കുറിച്ചു വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണു സംഭവം സംബന്ധിച്ചു പൊലീസിനു വിവരം ലഭിക്കുന്നത്. പൊലീസ് എത്തിയപ്പോള്‍ വെടിയേറ്റ് മരിച്ചു കിടക്കുന്ന യുവാവിനെയാണ് കണ്ടത്.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ മൂന്നു കൊലപാതകങ്ങളാണ് ഹ്യൂസ്റ്റണില്‍ നടന്നത്. വ്യാഴാഴ്ച വാഹനം ഓടിച്ചു കൊണ്ടിരുന്ന ഒരാള്‍ക്കും, വെള്ളിയാഴ്ച 15 വയസ്സുള്ള പെണ്‍കുട്ടിക്കും വെടിയേറ്റിരുന്നു. ഇതില്‍ പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടി മരണപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment