തൊഴില്‍ വാഗ്ദാനം നിഷേധിക്കുന്നതിന് കോവിഡ് രോഗം കാരണമായി അംഗീകരിക്കില്ല

ഓസ്റ്റിന്‍: തൊഴിലില്ലായ്മ വേതനം വാങ്ങിക്കുന്നവര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ചാല്‍ അതു സ്വീകരിക്കാതിരിക്കുന്നതിന് കോവിഡ് രോഗം തടസ്സമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നു ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്റെ അറിയിപ്പില്‍ പറയുന്നു.

അമേരിക്കയില്‍ കൊറോണ വൈറസ് അതിരൂക്ഷമായിരുന്നപ്പോള്‍ പുറത്തിറക്കിയ ഗൈഡ് ലൈന് വിധേയമായി ചില പ്രത്യേക സാഹചര്യങ്ങളില്‍ ലഭിക്കുന്ന തൊഴില്‍ വാഗ്ദാനം വേണ്ടെന്നുവയ്ക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ആരോഗ്യസുരക്ഷയെ കരുതിയായിരുന്നു വിജ്ഞാപനം പുറത്തിറക്കിയിരുന്നത്. മാത്രമല്ല അവര്‍ക്ക് തൊഴില്‍ രഹിതവേതനം തുടര്‍ന്നും ലഭിക്കുന്നതിനുള്ള വകുപ്പും വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇപ്പോള്‍ ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ പരിമിതമായതും, വാക്‌സീന്‍ ലഭ്യത വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജോലി വാഗ്ദാനം നിഷേധിക്കുന്നവര്‍ക്ക് തൊഴില്‍ രഹിതവേതനം ലഭിക്കുന്നതല്ലെന്നു ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്‍ വ്യക്തമാക്കി.

ഫെഡറല്‍ സഹായമായി തൊഴില്‍ രഹിതര്‍ക്കു ലഭിച്ചിരുന്ന 300 ഡോളര്‍ നിര്‍ത്തലാക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 26 ആണ്. വര്‍ധിച്ച തൊഴില്‍ രഹിതവേതനം ലഭിക്കുന്നവര്‍ ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് വഴി ലഭിക്കുന്ന കുറഞ്ഞ വേതനത്തിനുള്ള ജോലികള്‍ സ്വീകരിക്കുവാന്‍ മടിക്കുന്നുവെന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണത. ഇതിന് തടയിടുന്നതിനാണ് പുതിയ മാര്‍ഗരേഖകളും കര്‍ശന നിര്‍ദേശങ്ങളും ടിഡബ്ല്യുയു പുറത്തുവിട്ടിരിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment