ഫ്രറ്റേണിറ്റി മൂവ്മെന്റ് മെഹ്ദി ഹസ്സൻ അനുസ്മരണം സംഘടിപ്പിച്ചു

മലപ്പുറം: ഗസലുകളുടെ ചക്രവർത്തി മെഹ്ദി ഹസ്സൻ്റെ ഒമ്പതാം ചരമദിനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം -ക്രിയേറ്റീവ് പ്രൊഡക്ഷൻ സംയ്തുക്താഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

എഴുത്തുകാരനും ഗസൽ ഗവേഷകനുമായ ടി.പി മുഹമ്മദ് ഷമീം , ഗസൽ പരിഭാഷകൻ ഷബീർ രാരങ്ങോത്ത്, ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രസിഡന്റ് ഡോ. സഫീർ എ.കെ, ക്രിയേറ്റീവ് പ്രൊഡക്ഷൻ കൺവീനർ സുമയ്യ ജാസ്മിൻ തുടങ്ങിയവർ മെഹ്ദി ഹസ്സനെ അനുസ്മരിച്ച് സംസാരിച്ചു.

പ്രശസ്ത ഗായകരായ സമീർ ബിൻസി, സിദ്റത്തുൽ മുൻതഹ തുടങ്ങിയവർ ഗസലുകൾ അവതരിപ്പിച്ചു. ക്രിയേറ്റീവ് പ്രൊഡക്ഷൻ കമ്മറ്റിയംഗങ്ങളായ ജസീം സയ്യാഫ് സ്വാഗതവും എൻ.കെ ഹാബീൽ നന്ദിയും പറഞ്ഞു. ക്ലബ്ബ് ഹൗസിൽ വൈകീട്ട് 7.30 ക്ക് സംഘടിപ്പിച്ച ചർച്ചയിൽ നിരവധി പേർ സംബന്ധിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News