രമ്യ ഹരിദാസ് എം.പിയെ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്: രമ്യ ഹരിദാസ് എം.പിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആലത്തൂരിലെ സി.പി.എം പ്രാദേശിക നേതാക്കൾക്കെതിരെ പോലീസ് കർശന നടപടിയെടുക്കണമെന്ന് ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെകട്ടറി അജിനിഷ നൗഷാദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

തന്റെ വോട്ടർമാരെ കണ്ട് മടങ്ങുന്ന ഒരു പാർലമെന്റ് അംഗത്തിന് നേരെ വരെ വധഭീഷണി മുഴക്കുന്നത് അങ്ങേയറ്റത്തെ അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധതയുമാണ്. രമ്യക്കെതിരെ നടന്നത് പരസ്യമായ സ്ത്രീത്വത്തെ അപമാനിക്കൽ കൂടിയായതിനാൽ വിഷയത്തിൽ വനിതാ കമ്മീഷൻ ഇടപെടണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News