ട്രംപിന്റെ ഭരണകാലത്ത് നീതിന്യായ വകുപ്പിന്റെ നടപടികള്‍ കോണ്‍ഗ്രസ് അന്വേഷിക്കുന്നു

വാഷിംഗ്ടണ്‍: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് നീതിന്യായ വകുപ്പിന്റെ (ഡി‌ജെ) നടപടികളെക്കുറിച്ച് യു‌എസ് കോൺഗ്രസ് അന്വേഷിക്കുന്നു. ഡമോക്രാറ്റിക് നിയമനിർമ്മാതാക്കളുടെ ആശയവിനിമയ രേഖകൾ പിടിച്ചെടുക്കാനുള്ള നീക്കം ഉൾപ്പെടെയുള്ള നടപടികളാണ് അന്വേഷിക്കുന്നതെന്ന് രണ്ട് ഉന്നത ഡമോക്രാറ്റിക് നിയമനിർമ്മാതാക്കൾ അഭിപ്രായപ്പെട്ടു.

2017 ലും 2018 ന്റെ തുടക്കത്തിലും, ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയിലെ രണ്ട് ഡമോക്രാറ്റിക് നിയമനിർമ്മാതാക്കളായ ആദം ഷിഫ്, എറിക് സ്വാൽവെൽ എന്നിവരിൽ നിന്നും അവരുടെ സ്റ്റാഫുകളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ ആപ്പിളിൽ നിന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് പ്രോസിക്യൂട്ടർമാർ പിടിച്ചെടുത്തുവെന്ന് ന്യൂയോർക്ക് ടൈംസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

ട്രംപും അദ്ദേഹത്തിന്റെ പ്രചാരണവും 2016 ലെ തിരഞ്ഞെടുപ്പിൽ റഷ്യയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയോ എന്ന അന്വേഷണത്തിനിടെയാണ് അത് സംഭവിച്ചത്.

പ്രസിഡന്റിന്റെ രാഷ്ട്രീയ ശത്രുക്കളെ പിന്തുടരാൻ അവർ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിനെ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാണ്. ഞങ്ങൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്,”ഷിഫ് എം‌എസ്‌എൻ‌ബി‌സിയോട് പറഞ്ഞു.

“അവർ എന്റെ റെക്കോർഡുകൾ പിടിച്ചെടുത്തുവെന്ന് ആപ്പിൾ അറിയിച്ചു എന്ന് എറിക് സ്വാൽവെൽ സി‌എന്‍‌എന്നിനോട് പറഞ്ഞു. “അത് പൂര്‍ണ്ണമായും തെറ്റായ നടപടിയാണ്,” അദ്ദേഹം പറഞ്ഞു.

അതേസമയം, ട്രംപിന്റെ അറ്റോർണി ജനറലായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ജെഫ് സെഷൻസ്, അദ്ദേഹത്തിന്റെ പിൻഗാമിയായ വില്യം ബാർ, ദീർഘകാല ഡപ്യൂട്ടി അറ്റോർണി ജനറൽ റോഡ് റോസെൻസ്റ്റൈൻ എന്നിവരെല്ലാം പ്രമുഖ ഡമോക്രാറ്റുകളിൽ നിന്ന് രഹസ്യമായി വിവരങ്ങൾ ശേഖരിക്കാനുള്ള തങ്ങളുടെ വകുപ്പിന്റെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് അവകാശപ്പെട്ടു.

വില്യം ബാറിനും ജെഫ് സെഷനും കോടതിയില്‍ ഹാജരായി സാക്ഷിപറയാനുള്ള ഉത്തരവ് നല്‍കുമെന്ന് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക് ഷുമേര്‍ ഞായറാഴ്ച പറഞ്ഞു.

“ഇത് അധികാര ദുർവിനിയോഗം, അധികാര വിഭജനത്തിനെതിരായ ആക്രമണം എന്നിവയാണ്,” ഷുമേർ ന്യൂയോർക്കിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “അവർ സാക്ഷ്യപ്പെടുത്തണം, ഔദ്യോഗിക കോൺഗ്രസ് അന്വേഷണത്തിന്റെ ഭാഗമായി സെഷനും ബാറും സത്യവാങ്മൂലം നല്‍കണം.”

ഷിഫിന്റെയും സ്വാൽവെല്ലിന്റെയും ഫോൺ റെക്കോർഡുകൾ സമർപ്പിക്കുന്നതിനുള്ള നീക്കങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭ്യന്തര വാച്ച്ഡോഗിന്റെ അന്വേഷണത്തിന് സമാന്തരമായി അന്വേഷണം നടക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment