Flash News

യുഎസ്-റഷ്യ ബന്ധത്തിലുണ്ടായ “ഉലച്ചില്‍”; ബൈഡന്‍ പുടിനോട് യോജിക്കുന്നു

June 14, 2021

തന്റെ ഭരണകാലത്ത് റഷ്യയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ടെന്നും, താഴ്ന്ന നിലയിലേക്ക് പോയെന്നും ജോ ബൈഡന്‍ സമ്മതിച്ചു.

“യു എസുമായുള്ള ഉഭയകക്ഷി ബന്ധം അടുത്ത കാലത്തായി ഏറ്റവും താഴ്ന്ന നിലയിലേക്ക് വഷളായിരിക്കുന്നു” എന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അഭിപ്രായത്തിന് മറുപടി പറയുകയായിരുന്നു ജോ ബൈഡന്‍.

“അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് ഞാൻ കരുതുന്നു. ബന്ധം താഴ്ന്ന നിലയിലേക്ക് പോയത് സത്യമാണ്. ബന്ധം ഊഷ്മളമാകുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നതിനോട് അദ്ദേഹം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അത് മിക്കപ്പോഴും അദ്ദേഹം പാലിക്കപ്പെട്ടിട്ടില്ല,” ജോ ബൈഡന്‍ കോണ്‍‌വാളില്‍ ഞായറാഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. 2016 ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുടിൻ ഇടപെട്ടുവെന്നും ബൈഡന്‍ ആരോപിച്ചു.

“ഞാൻ അത് വ്യക്തമായി പരിശോധിച്ചു. എല്ലാ രഹസ്യാന്വേഷണ റിപ്പോര്‍ട്ടും ഞാന്‍ സൂക്ഷ്മമായി പഠിച്ചു. അദ്ദേഹം (പുടിന്‍) അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്നതിന്റെ തെളിവുകളും ലഭിച്ചു. അതുപ്രകാരം ഞാൻ പ്രതികരിക്കുകയും ചെയ്തു, ഇനിയും പ്രതികരിക്കും,” ബൈഡന്‍ വ്യക്തമാക്കി.

ബൈഡനും പുടിനും അടുത്തയാഴ്ച ജനീവയിൽ കൂടിക്കാഴ്ച നടത്തുമെങ്കിലും സംയുക്ത വാർത്താ സമ്മേളനം നടക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

“ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം ഞാനും അദ്ദേഹവും തമ്മിലുള്ള കൂടിക്കാഴ്ചയാണ്, ഇരുവരും ചര്‍ച്ച നടത്തണം, എല്ലാ വശങ്ങളും ചര്‍ച്ചയില്‍ വിഷയമാകണം. അദ്ദേഹം അതിന് തയ്യാറാകുമെന്ന വിശ്വാസം എനിക്കുണ്ട്,” ആശങ്കകള്‍ക്ക് മറുപടിയായി ബൈഡന്‍ പറഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിന്‍ ക്രെംലിൻ റിപ്പോർട്ടർമാരുമായും മറ്റ് മാധ്യമ സ്ഥാപനങ്ങളുമായും സംസാരിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യൻ വാർത്താ ഏജൻസിയോട് പറഞ്ഞു.

ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പുതിയ നയ കരാറുകളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ചില യുഎസ് മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top