Flash News

കാലടി ശ്രീശങ്കര പാലത്തിന്റെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഗണിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി

June 15, 2021

കാലടി: ശ്രീശങ്കര പാലത്തിന്റെ പ്രശ്നങ്ങള്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ പരിഗണിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ ബലക്ഷയം, ഗതാഗതക്കുരുക്ക് തുടങ്ങിയ പ്രശ്നങ്ങൾക്ക് എത്രയും വേഗം ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് പാലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പാലത്തില്‍ അനുഭവപ്പെടുന്ന ഗതാഗത തടസ്സം ഒരു പ്രശ്നം തന്നെയാണ്. ഗതാഗതക്കുരുക്കിൽപ്പെട്ട് പലര്‍ക്കും വിമാനത്താവളത്തിലേക്കുള്ള യാത്ര മുടങ്ങുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇത് കേരളത്തെയാകെ ബാധിക്കുന്ന പ്രശ്നമാണ്.

സ്ഥലത്തെ എം എൽ എ മാരുടെയും ജനപ്രതിനിധികളുടെയും സാമൂഹ്യ, രാഷ്ട്രീയ സംഘടനാ നേതാക്കന്മാരുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മയിലൂടെ പ്രവർത്തനം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് അടിയന്തര ഉന്നതതല യോഗം ചേരും. ടീം വർക്കിലൂടെ പ്രശ്ന പരിഹാരത്തിനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

എം എൽ എ മാരായ എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, അൻവർ സാദത്ത്, മറ്റ് ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top