Flash News

80 ശതമാനം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയ അമേരിക്കയിലെ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മണ്ടിന്

June 15, 2021 , പി.പി. ചെറിയാന്‍

വെര്‍മണ്ട്: 80 ശതമാനം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയ അമേരിക്കയിലെ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മണ്ട് കരസ്ഥമാക്കി. ഗവര്‍ണര്‍ ഫിലിപ്പ് ബി. സ്‌കോട്ട് ജൂണ്‍ 14 തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. 80 ശതമാനം പേര്‍ക്ക് ഒരു ഡോസെങ്കിലും നല്‍കാന്‍ കഴിഞ്ഞതോടെ കോവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതായും ഗവര്‍ണര്‍ അറിയിച്ചു.

ജൂണ്‍ 14ന് കോവിഡ് രോഗവ്യാപനം 34% കുറഞ്ഞതായും, ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 78% കുറഞ്ഞതായും ഗവര്‍ണര്‍ വെളിപ്പെടുത്തി.

15 മാസം നീണ്ടുനിന്ന കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും മുനിസിപ്പാലിറ്റികളും സ്വകാര്യ വ്യവസായ കേന്ദ്രങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. പൊതുജനാരോഗ്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു നിയന്ത്രണം നിലനിര്‍ത്തുന്നതെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം.

അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിനു മുമ്പ് അമേരിക്കയിലെ 70 ശതമാനം പേര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിക്കണമെന്ന് ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം മിക്കവാറും പൂര്‍ത്തീകരിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയില്‍ കോവിഡ് വാക്‌സിന്‍ ആവശ്യത്തിനു ലഭ്യമാണെന്നും, ആരംഭത്തില്‍ ഉണ്ടായിരുന്ന മാന്ദ്യം ഇപ്പോള്‍ പൂര്‍ണ്ണമായും മാറിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായില്ലെങ്കില്‍ ഈ വര്‍ഷാവസനത്തോടെ അമേരിക്ക പൂര്‍വ്വസ്ഥിതിയിലേക്കു മടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top