Flash News

ഏകദേശം 6000 പോസ്റ്റല്‍ ജീവനക്കാര്‍ക്ക് നായയുടെ ആക്രമണമേറ്റതായി അധികൃതര്‍

June 15, 2021 , പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ഏകദേശം ആറായിരത്തിലധികം പോസ്റ്റല്‍ ജീവനക്കാര്‍ നായകളുടെ ആക്രമണം നേരിടേണ്ടി വന്നതായി യുനൈറ്റഡ് പോസ്റ്റല്‍ സര്‍വീസ് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഡോഗ് ബൈറ്റ് അവയര്‍നസ് വീക്ക്’ ജൂണ്‍ 12 ശനിയാഴ്ച മുതല്‍ 18 വരെ അമേരിക്കയില്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വെളിപ്പെടുത്തല്‍.

അക്രമാസക്തമായ നായകളുടെ അക്രമണം പോസ്റ്റല്‍ ജീവനക്കാര്‍ക്ക് എന്നും ഭീഷണിയാണ്. ഗുരുതരമായി കടിയേറ്റവരുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നു. അമേരിക്കന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ക്ക് കടിയേറ്റത് ഹൂസ്റ്റണിലാണ്. 73 പേര്‍ക്കാണ് ഇവിടെ നായയുടെ കടിയേറ്റത്.

അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയയിലും ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ ആക്രമിക്കപ്പെട്ടു. 782 പേര്‍ ഇവിടെ നായകളുടെ ആക്രമണത്തിന് വിധേയരായി.

ന്യൂയോര്‍ക്ക് നഗരത്തിന്റെ സ്ഥാനം ആദ്യത്തെ പത്തില്‍ ഇല്ലെങ്കിലും, ന്യൂയോര്‍ക്ക് സംസ്ഥാനം നായയുടെ ആക്രമണത്തില്‍ നാലാം സ്ഥാനത്താണ് (295 പേര്‍). കടിയേറ്റ ജീവനക്കാര്‍ അവരുടെ നഷ്ടപരിഹാര അപേക്ഷ സൂപ്പര്‍വൈസര്‍ക്ക് സമര്‍പ്പിച്ചതിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ക്ക് പുറമെയാണിത്.

നായകളുടെ ആക്രമണത്തെക്കുറിച്ച് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും സുരക്ഷിതമായി എങ്ങനെ തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യാമെന്നും ഈ ദിവസങ്ങളില്‍ പ്രത്യേക ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ ബോധവല്‍ക്കരണ മാനേജര്‍ ജെയ്മി സീവെല്ലാ പറഞ്ഞു.

നായകളുടെ ഉടമസ്ഥരും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top