പഠനമികവും മാനവികതയും സമന്വയിപ്പിക്കുന്ന ഡി.എം.എ. സ്കോളർഷിപ്പ്

അക്കാദമിക് വിജയങ്ങൾ നേടാനുള്ള മത്സരയോട്ടത്തിൽ പുതുതലമുറക്ക് നഷ്ടമാകുന്ന സഹജീവി സൗഹാർദ്ദവും സഹാനുഭൂതിയും തിരിച്ചുപിടിക്കാൻ നൂതനമായൊരു പ്രോത്സാഹന സ്കോളർഷിപ് പദ്ധതിയുമായി ഡെട്രോയിറ്റ്‌ മലയാളി അസോസിയേഷൻ.

സീനിയർ ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം (GPA) സ്വന്തം സമൂഹത്തിൽ നടത്തിയിട്ടുള്ള ഇടപെടലുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും കൂടി വിലയിരുത്തി വിജയികളെ കണ്ടെത്തുന്ന നൂതനമായ ഈ സ്കോളർഷിപ്പിന് 2021 ജൂലായ് 15 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

മാതാപിതാക്കളിൽ ഒരാളെങ്കിലും മലയാളിയായിട്ടുള്ള മിഷിഗൺ സംസ്ഥാനത്തിൽ സ്ഥിരതാമസമുള്ള ഏതൊരാൾക്കും അപേക്ഷ നൽകാവുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിക്ക് ആയിരം ഡോളറിന്റെ ക്യാഷ് പ്രൈസും സെർട്ടിഫിക്കറ്റും ലഭിക്കും. മാറിവരുന്ന പ്രവാസി സാഹചര്യത്തിൽ മലയാളി വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന ഈ സ്കോളർഷിപ് പദ്ധതി പ്രയോജപ്പെടുത്താൻ മിഷിഗണിലെ എല്ലാ മലയാളി വിദ്യാർത്ഥികളും ശ്രമിക്കണമെന്ന് സംഘാടക സമിതി അംഗങ്ങളായ ജിജി പോൾ, മാത്യു ചെരുവിൽ, മധു നായർ എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു.

അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി ഡി.എം. എ. വെബ്സൈറ്റ് സന്ദർശിക്കുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News