Flash News

കോവിഡ് -19: പ്രതിരോധ പുനരധിവാസ പദ്ധതിയുമായി ടീച്ചേഴ്സ് മൂവ്മെന്റ്

June 15, 2021 , വി.ഐ. ഫാറൂക്ക്

കോവിഡ് കാല പ്രതിസന്ധി മറികടക്കുന്നതിന് നാടിന് കൈത്താങ്ങാവുകയാണ് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം). അദ്ധ്യാപകരുടെ ശമ്പളം ഉപയോഗപ്പെടുത്തിയുള്ള കോവിഡ് പ്രതിരോധ പുനരധിവാസ പദ്ധതിയാണ് പാലക്കാട് ജില്ലാ കമ്മിറ്റി 16-06-21ബുധനാഴ്ച പ്രഖ്യാപിക്കുന്നത്.

കോവിഡ് സെല്ലുകൾക്ക് ആവശ്യമായ പ്രതിരോധ കിറ്റുകൾ, ദുരിതമനുഭവിക്കുന്നവർക്കുള്ള ഭക്ഷ്യ കിറ്റുകൾ, വിദ്യാർത്ഥികൾക്കായുള്ള പഠന കിറ്റുകൾ, നാടിന് സുരക്ഷയൊരുക്കുന്ന സന്നദ്ധപ്രവർത്തകർക്കുള്ള സാമ്പത്തിക സഹായം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ബഷീർ വല്ലപ്പുഴ പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്റ്റർ ശ്രീ. കൃഷ്ണൻ, അബൂഫൈസൽ (വെൽഫയർ പാർട്ടി ജില്ലാ പ്രസിഡണ്ട്‌) എന്നിവർ മുഖ്യാതിഥികളായിരിക്കും.

സുലൈമാൻ പാലക്കാട്‌ (വെൽഫയർ പാർട്ടി സംസ്ഥാന കമ്മിറ്റി മെമ്പർ), സക്കീർ (അസെറ്റ് സംസ്ഥാന ട്രെഷറർ), ലുക്മാൻ ( എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ), പി മുസ്തഫ (അസെറ്റ് ജില്ലാ ചെയർമാൻ), സലീം (എംപ്ലോയീസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്), പി.എ സലാഹുദ്ദീന്‍ (ജില്ലാ പ്രസിഡന്റ്, കെ.എസ്.ടി.എം), വി.ഐ ഫാറൂഖ് (ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.ടി.എം), ശ്രീമതി. എ.എസ് രഹ്‌ന (ജില്ലാ ട്രഷറർ കെ.എസ്.ടി.എം ) എന്നിവർ സംബന്ധിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top