കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ വാര്‍ഷിക പിക്‌നിക് ജൂണ്‍ 26-ന്

ചിക്കാഗോ: കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ നേതൃത്വത്തില്‍ നാല്‍പ്പത്തിനാലാമത് വാര്‍ഷിക പിക്‌നിക് 2021 ജൂണ്‍ 26 -ന് രാവിലെ 10 മണി മുതല്‍ വുഡ്‌റിഡ്ജിലെ സണ്ണിഡെയ്‌ല്‍ പാര്‍ക്കില്‍ (Sunnydale Park, 6848 Woodward ave, Woodridge Il 60517) വെച്ച് നടത്തുന്നതാണ്.

വിവിധതരം വിനോദ മത്സരങ്ങള്‍, ബാര്‍ബിക്ക്, ലൈവ് തട്ടുകട , ആനന്ദകരമായ പരിപാടികള്‍ കോര്‍ത്തിണക്കിയ വിവിധ സാംസ്കാരിക പ്രോഗ്രാമുകള്‍ കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും, ഒരുപോലെ ഇഷ്ടപെടുന്ന കലാപരിപാടികള്‍ ഈ പിക്‌നിക്കിനു പുതുമ വര്‍ധിപ്പിക്കും.

പിക്‌നിക്കിലേക്ക് എല്ലാ സ്‌നേഹിതരെയും മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിറ്റോ കുര്യന്‍ (630) 863 2319.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment