മഞ്ചേരി മെഡിക്കൽ കോളേജിലെ മുഴുവൻ ഒ.പികളും പുനസ്ഥാപിക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മഞ്ചേരി : കോവിഡ് ഹോസ്പിറ്റലായി പ്രഖ്യാപിച്ചതോടെ നിർത്തിവെച്ച മഞ്ചേരി മെഡിക്കൽ കോളേജിലെ മുഴുവൻ ഒ.പികളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളെജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് സി.പി ഷരീഫ് ഉദ്ഘാടനം ചെയ്തു. അമീൻ പയ്യനാട്, ഫുആദ് മങ്കട, ശിബിലി, സിബ്അത്തുള്ള, അലീഫ് മഞ്ചേരി, മുൻസിഫ് എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Related News

Leave a Comment