Flash News

നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം

June 18, 2021

ചിങ്ങം
ഇന്ന് പ്രതീക്ഷകൾ മാറ്റി വയ്ക്കണം. ഇന്ന് നിങ്ങൾ ലഭ്യമായ ശ്രോതസുകളെ കഴിയുന്ന വിധത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്.

കന്നി
നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവർക്ക് പ്രചോദനം നൽകും. നിങ്ങളുടെ പ്രണയ ജീവിതത്തില് ഒരു അതിശയമുണ്ടായേക്കാം. പരസ്പരം ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും ഊര്ജ്ജസ്വലമായിരിക്കുകയും ചെയ്യുക.

തുലാം
ഇന്ന് അത്ര ശുഭകരമായ ഒരു ദിവസമായിരിക്കില്ല. എന്നാലും നിങ്ങൾ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നിങ്ങളുടെ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും.

വൃശ്ചികം
നിങ്ങൾ ശക്തനും, ഇച്ചാശക്തിയുള്ളവനുമാണ്. നിങ്ങളുടെ പരിശ്രമങ്ങൾ ലക്ഷ്യം കാണാതെ പോകുന്നവയല്ല. നിങ്ങൾ സഹപ്രവർത്തകർക്ക് ഭാവനാ സമ്പന്നമായ പദ്ധതികൾ നല്‍കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു.

ധനു
നിങ്ങളുടെ ഏറ്റവും അടുത്തവർക്ക് വേണ്ടി നിങ്ങൾ അല്പസമയം ചിലവഴിക്കും. കുടുംബം കഴിഞ്ഞാൽ കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിക്കാം. സന്തോഷകരമായ ഒരു രാത്രി നിങ്ങൾക്കായി തയ്യാറായിക്കൊണ്ടിരിക്കുന്നു.

മകരം
അവിവാഹിതരെ, നിങ്ങളിന്ന് നിങ്ങളുടെ സ്വപ്നങ്ങളിലൊന്നിനെ കാണുകയും ഭാവിയെ കുറിച്ച് ഒരുമിച്ച് ചർച്ച ചെയ്യുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ പ്രിയതമയെ കാണുന്നതിലും നിങ്ങളുടെ ഹൃദയം പങ്കുവയ്ക്കാന് സാധിക്കുന്നതിലും വളരെ ആനന്ദിക്കും.

കുംഭം
നിങ്ങൾക്ക് വല്ലാതെ ദേഷ്യം വന്നേക്കാം. മറ്റുള്ളവരെ സഹായിക്കാൻ പോകുന്നത് ഗുണകരമാകില്ല. സ്വന്തം കാര്യത്തിൽ ശ്രദ്ധയൂന്നുക.

മീനം
നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ പ്രകടമാകുന്ന ദിവസമായിരിക്കും ഇന്ന്. എഴുത്തുകാരനായാലും അഭിനേതാവായാലും നര്‍ത്തകനായാലും നിങ്ങളുടെ കഴിവ് ഇന്ന് പ്രകടമാകും. പ്രിയപ്പെട്ടവര്‍ അതില്‍ നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ് പടുത്തുയര്‍ത്താന്‍ ക്രിയാശേഷിയുള്ള ഒരു പങ്കാളിയെ അന്വേഷിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ഒരാളെ ഇന്ന് കണ്ടുമുട്ടും.

മേടം
ജീവിതത്തിന്‍റെ എല്ലാ തുറകളിലും കളിയും ചിരിയും സംതൃപ്തിയും നിറഞ്ഞ ദിവസമായിരിക്കും ഇന്ന് . ലക്ഷ്മീദേവിയുടെ അനുഗ്രഹം കാരണം നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ വലിയ മുന്നേറ്റവും നേട്ടവും ഉണ്ടാകും. നിങ്ങളുടെ അധ്വാനം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയും. മറ്റുള്ള വരുമയുള്ള ആശയ വിനിമയം ഗുണകരമാകും. ബിസിനസും ഉല്ലാസവും ഒരുമിച്ച് കൊണ്ടുപോകാനും നിങ്ങള്‍ക്ക് കഴിയും. സമൂഹ്യ പ്രസക്തിയുള്ള ചില പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് നല്ല സമയമാണ്.

ഇടവം
നിങ്ങളെ ഇന്ന് വളരെ ചിട്ടയോടും ശ്രദ്ധയോടും വിനയത്തോടും പെരുമാറും. സാഹചര്യങ്ങളാവശ്യപ്പെടുന്ന വിധത്തിൽ കാര്യങ്ങൾ നടത്തുന്നതിനും ഏറ്റവും നല്ല തന്ത്രം ഉപയോഗിക്കുന്നതിനുമുള്ള കഴിവ് നിങ്ങൾക്കുണ്ട്. ഇന്ന് നിങ്ങൾ ഒരു അധികാരിയെപോലെ പെരുമാറുകയും ആഗ്രഹിക്കുന്നത് നേടുന്നതില്‍ നിന്നും പിന്നോട്ടു പോകാതിരിക്കുകയും ചെയ്യും.

മിഥുനം
ഇന്നത്തെ ദിവസം സംതൃപ്തിയുടേയും സന്തോഷത്തിന്‍റെയും ആയിരിക്കും. നിങ്ങൾ കുട്ടികളോടൊപ്പം കൂടുതൽ സമയം ചിലവിടുന്നതിനായി ശ്രമിക്കുക. വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഊര്‍ജ്ജസ്വലമായി പ്രവർത്തിക്കും.

കര്‍ക്കിടകം
പണം ചെലവഴിക്കുന്നതിൽ നിങ്ങളെന്നും വളരെ ശ്രദ്ധാലുവാണ്. എന്നാൽ ഇന്ന് നിങ്ങൾ കൂടുതൽ പിശുക്ക് കാണിക്കും. കുടുംബവും, കൂട്ടുകാരും കാരണം നിങ്ങളുടെ മേൽ കൂടുതൽ സാമ്പത്തിക ഭാരം വന്നുചേരാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയുടെ സ്വഭാവത്തിലോ ഉദ്ദേശ്യത്തിലോ രണ്ടിലുമോ ചില മാറ്റങ്ങൾ വരാനുള്ള സാധ്യതയും കാണുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top