ഇന്ത്യ ഒരിക്കലും അയൽരാജ്യങ്ങളുമായി യുദ്ധത്തിന് മുതിര്‍ന്നിട്ടില്ല; ഇങ്ങോട്ടടിച്ചാല്‍ തിരിച്ചടിക്കും: രാജ്നാഥ് സിംഗ്

ന്യൂദൽഹി: ഇന്ത്യ ഒരിക്കലും അയൽവാസികളുമായി യുദ്ധത്തിന് തയ്യാറായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എന്നാല്‍ ഇങ്ങോട്ട് ആക്രമണത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാനും രാജ്യത്തിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) നിർമ്മിച്ച റോഡുകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ത്യ ലോകസമാധാനത്തിന്റെ പുരോഹിതനാണ്. അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റ് ഏത് രാജ്യങ്ങളുമായോ നാം പ്രശ്‌നങ്ങളോ ആക്രമണങ്ങളോ നടത്താറില്ല. എന്നാല്‍ ഇങ്ങോട്ട് ആക്രമിച്ചാല്‍ രാജ്യം ശക്തമായ മറുപടി നല്‍കും,” അദ്ദേഹം പറഞ്ഞു.

ചൈനയുടെ ആക്രമണങ്ങളെ പരോക്ഷമായി അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടി ഗല്‍വാന്‍ താഴ്‌വരയില്‍ കാവല്‍ നിന്ന് ജീവന്‍ ത്യജിച്ച സൈനികരുടെ ധീരതയും അദ്ദേഹം പ്രശംസിച്ചു.

അരുണാചൽ പ്രദേശ്, ലഡാക്ക്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ 12 റോഡുകൾ പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തു. റോഡുകളുടെ നിർമ്മാണം ജനങ്ങള്‍ക്ക് വേഗത്തിൽ ആശയവിനിമയം നടത്താനും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News