കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റിന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണങ്ങൾ കൈമാറി

ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി പഠനോപകരണ സാമഗ്രികൾ നൽകുന്നു

പാലക്കാട്: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് പാലക്കാട് ജില്ല കമ്മിറ്റി നടത്തുന്ന കാഴ്ചശക്തിയില്ലാത്ത വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് സാമഗ്രികൾ നൽകി. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സെക്രട്ടറി എം.കെ ഷരീഫിന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം, ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, ജില്ലാ സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളിതെരുവ്, പാലക്കാട് മണ്ഡലം കമ്മിറ്റിയംഗം സുബൈർ സി.ജെ എന്നിവരാണ് പഠനോപകരണങ്ങൾ കൈമാറിയത്.

അട്ടപ്പാടി ദാസന്നൂർ ഊരിലെ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റി പാഠപുസ്തകങ്ങൾ എത്തിച്ചു കൊടുത്തു. അട്ടപ്പാടിയിലെ സ്ക്കൂളുകളിൽ പലയിടത്തും പാഠപുസ്തകങ്ങൾ ഇപ്പോഴും എത്തിയിട്ടില്ല. പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികളോടുള്ള വിവേചനം സർക്കാർ അവസാനിപ്പിക്കണമെന്നും എല്ലായിടത്തും പാഠപുസ്തകങ്ങൾ ഉടൻ എത്തിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ വിവേചനങ്ങളെ ചോദ്യം ചെയ്തും അകറ്റി നിർത്തപ്പെടുന്നവർക്ക് സൗകര്യങ്ങളൊരുക്കിയുംജൂൺ 17 – 30 വരെയുള്ള കാലയളവിൽ “ഉറപ്പാകണം വിദ്യാഭ്യാസം,ഉറപ്പാക്കണം ‘കവറേജ്’ ” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ക്യാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News