സാൻ ഫ്രാൻസിസ്കോയിൽ 94 കാരിയായ ഏഷ്യൻ സ്ത്രീക്ക് കുത്തേറ്റു

സാന്‍ഫ്രാന്‍സിസ്കോ: ഏഷ്യൻ അമേരിക്കക്കാർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ വര്‍ധിച്ചുകൊണ്ടിക്കെ, സാൻ‌ഫ്രാൻസിസ്കോയിൽ 94 കാരിയായ ഏഷ്യൻ സ്ത്രീക്ക് നിരവധി തവണ കുത്തേറ്റു. ആൻ ടെയ്‌ലർ എന്ന സ്ത്രീയെയാണ് ഒന്നിലധികം കുത്തേറ്റ മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സാൻ ഫ്രാൻസിസ്കോ പോലീസ് വകുപ്പ് അറിയിച്ചു. പരിക്കുകൾ എത്ര ഗുരുതരമാണെന്ന് വ്യക്തമല്ലെങ്കിലും അവർ രക്ഷപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

പ്രകോപനപരമായ എന്ത് സംഭവമാണ് ആക്രമണത്തിന് പിന്നിലെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവം നടന്ന സ്ഥലത്തിന് സമീപം കത്തി കണ്ടെടുത്തതായും അധികൃതർ അറിയിച്ചു.

അക്രമിയെന്ന് പോലീസ് കരുതുന്ന ഡാനിയേല്‍ കാവിച്ച് എന്ന 35 കാരനെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം ജയിൽ മോചിതനായ ഡാനിയേലിനെതിരെ നരഹത്യയ്ക്ക് ശ്രമിക്കൽ, വൃദ്ധരെ ആക്രമിക്കല്‍, ജാമ്യത്തിലിരിക്കുമ്പോഴോ, നിരീക്ഷണത്തിലിരിക്കുമ്പോഴോ (പ്രൊബേഷന്‍) കുറ്റകൃത്യം ചെയ്യല്‍ എന്നിവ ചുമത്തി കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.

“ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതോടെ, ഇത്തരം അക്രമങ്ങൾ സ്വീകാര്യമല്ലെന്നും, അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഞങ്ങളുടെ നഗരത്തിൽ സ്ഥാനമില്ലെന്നും ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ പ്രായമായ അംഗങ്ങളെ ദ്രോഹിക്കുന്നവരെ,” സാൻ ഫ്രാൻസിസ്കോ മേയർ ലണ്ടൻ ബ്രീഡ് ട്വീറ്റ് ചെയ്തു

ഏപ്രിൽ അവസാനത്തിൽ അമേരിക്കയില്‍ നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ വിശകലനത്തിൽ ഏഷ്യൻ വിരുദ്ധ ആക്രമണങ്ങളുടെ വർധന സ്ഥിരമായി തുടരുകയാണ്.

യുഎസിലെ ഏഷ്യൻ അമേരിക്കക്കാർക്കും പസഫിക് ദ്വീപുവാസികൾക്കുമെതിരായ ആക്രമണങ്ങൾ, സമീപകാലത്ത് ഭയാനകമായ രീതിയില്‍ വര്‍ദ്ധിച്ചതിന്റെ കാരണം, പ്രധാനമായും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വംശീയ ഭാഷ പ്രയോഗിച്ചതിന് ശേഷമാണെന്നും പറയപ്പെടുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment