കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ ഇന്ത്യന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍

ഹൂസ്റ്റൺ: കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ ഇന്ത്യന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍. മാതൃരാജ്യത്തിന്റെ ഈ ദുരന്തകാലത്ത് വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തി വന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളാണ് വിതരണത്തിന് ഒരുങ്ങുന്നത്. മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് വലിയ പിന്തുണയാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം പ്രസിഡന്റ് തങ്കം അരവിന്ദന്‍, ചെയര്‍മാന്‍ ഹരി നമ്പൂതിരി, ചാരിറ്റി ഫോറം ചെയര്‍മാന്‍ ശാലു പുന്നൂസ്, ജനറല്‍ സെക്രട്ടറി ബിജു ചാക്കോ, ഗ്ലോബല്‍ ട്രഷറര്‍ ജെയിംസ് കൂടല്‍, എസ് .കെ. ചെറിയാന്‍ (വി.പി അമേരിക്ക റീജിയന്‍ ഇന്‍ചാര്‍ജ്ജ്), തോമസ് മൊട്ടയ്ക്കല്‍ (ന്യൂ ജേഴ്സി അഡ്വൈസര്‍), ജേക്കബ്ബ് കുടശ്ശനാട് (വി.പി അഡ്മിന്‍), തോമസ് ചെല്ലാത്ത് (ട്രഷറര്‍) തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അമേരിക്ക റീജിയന്റെ കിഴിലുള്ള ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, കണക്റ്റികട്ട്, ഹ്യൂസ്റ്റണ്‍, ഡാളസ്, അറ്റ്‌ലാന്റാ, റിയോ ഗാര്‍ഡന്‍ വാലി, വാഷിംഗ്ടണ്‍ ഡി സി, ഫ്‌ലോറിഡ പ്രൊവിന്‍സുകളുടെ പിന്തുണയോടു കൂടിയാണ് സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

25 ഓക്‌സിജന്‍ യൂണിറ്റുകളുടെ വിതരണം കേരളത്തിലേ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രൊവിന്‍സുകളിലൂടെയാണ് വിതരണം ചെയ്യുന്നത്. ട്രാവൻകൂർ പോവിന്സിന്റെ നേതൃത്വത്തിൽ നടക്കുന്ന വിതരണം കൊല്ലം ജില്ലാ ജയിലില്‍ 19ന് മന്ത്രി ചിഞ്ചു റാണി നിര്‍വ്വഹിക്കും. ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് മുഖ്യാതിഥി ആയിരിക്കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഇന്ത്യ റീജിയന്‍ ചെയര്‍മാന്‍ നടക്കല്‍ ശശി , ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്റെ സി യു മത്തായി എന്നിവര്‍ നേതൃത്വം നല്‍കും.

വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങള്‍ ഇന്ത്യയ്ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ശ്രമങ്ങളിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവര്‍ത്തകരും ഭാരവാഹികളും.

കേരളത്തിലേ വിവിധ പ്രൊവിൻസുകളിലേക്കുള്ള വിതരണം ഹൈബി ഈഡൻ എംപി കൊച്ചിയിൽ ഫ്ലാഗ് ഓഫ് ചെയ്തു.തിരുകൊച്ചി പ്രോവിന്സിന്റെ നേതൃത്വത്തിൽ കൊച്ചി മേഖലയിലെ വിതരണം ടി.ജെ.വിനോദ് എം.എൽ.എയ്ക്ക് കോൺസെൻട്രേറ്റർ കൈമാറി ഹൈബി ഈഡൻ എം പി ഉത്‌ഘാടനം നിർവ്വഹിച്ചു . കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിൽ കേരളത്തിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിന് ഡബ്ല്യുഎംസി അമേരിക്ക മേഖല നൽകിയ പിന്തുണയെ ഇരു നേതാക്കളും അഭിനന്ദിച്ചു. യോഗത്തിൽ തോമസ് മൊട്ടക്കൽ ഗ്ലോബൽ അഡ്വൈസറി അംഗം, പോൾ പാറപ്പള്ളി ഗ്ലോബൽ സെക്രട്ടറി ജനറൽ, സി യു മത്തായി ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്‌മിൻ)., ശ്രീ. ശിവൻ മദത്തിൽ ഗ്ലോബൽ എൻവയോൺമെന്റ് ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് ഫോറം ചെയർമാൻ, ഹെൻറി ഓസ്റ്റിൻ തിരുക്കോച്ചി പ്രൊവിൻസ് പ്രസിഡന്റ്, ജോസഫ് മാത്യു ചെയർമാൻ തിരുക്കോച്ചി, ശ്രീമതി. സലീന മോഹൻ എന്നിവർ പങ്കെടുത്തു.

കോവിഡ് മഹാമാരിയുടെ ദുഷ്‌കരമായ കാലഘട്ടത്തിൽ കേരളത്തിനു കൈത്താങ്ങായി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അമേരിക്ക റീജിയൻ നേതാക്കളായ ശ്രീമതി തങ്കം അരവിന്ദ് പ്രസിഡന്റ്, ഹാരി നമ്പൂതിരി റീജിയൻ ചെയർമാൻ ,ശ്രീ ബിജു ചാക്കോ ജനറൽ സെക്രട്ടറി, തോമസ് ചേലത്ത് ട്രഷറർ, ജെയിംസ് കൂടല്‍ ഗ്ലോബൽ ട്രഷറർ, ശ്രീ. എസ്.കെ ചെറിയാൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് , ജേക്കബ് കുടശ്ശനാട്‌ റീജിയൻ വൈസ് പ്രസിഡന്റെ അഡ്മിൻ , ഷാലു പുന്നൂസ് റീജിയൻ ചാരിറ്റിഫോറം കൺവീനർ ,അമേരിക്ക റീജിയണിലെ പ്രൊവിൻസ് നേതാക്കൾ എന്നിവരെ ഗ്ലോബൽ ചെയർമാൻ ശ്രീ. ജോണി കുറുവിളയും ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ടി. പി വിജയനും അഭിനന്ദിച്ചു . അമേരിക്ക റീജിയന്റെ പ്രവർത്തനം ലോകമലയാളീ സംഘടനകൾക്ക് മാതൃകയാണെന്നും അവർ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News