സന്തോഷ് എ തോമസ് ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: ഇലന്തൂർ പുളിന്തിട്ട തെങ്ങിനാൽ സന്തോഷ് എ തോമസ് (63) ന്യൂയോർക്കിൽ നിര്യാതനായി. റോക്‌ലാൻഡ് കൗണ്ടി സൈക്യാട്രിക് സെന്ററിലെ നഴ്സിംഗ് അഡ്മിനിസ്ട്രേറ്ററായിരുന്നു പരേതൻ. പുന്നക്കാട്ടു കൊയ്പള്ളിൽ ജെസ്സിയാണ് ഭാര്യ.

മക്കൾ: നീൽ, ഡൊണാൾഡ്.

സഹോദരങ്ങൾ: പരേതനായ വിനോദ്, ചാർളി (ന്യൂയോർക്ക്).

പൊതുദർശനം ജൂൺ 21 ന് തിങ്കളാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ന്യൂയോർക്കിൽ ന്യാക്കിലുള്ള ഇൻഡ്യ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് ഹാളിൽ (85, Marion Street, Nyack, NY 10960) ചൊവ്വാഴ്ച രാവിലെ അതേ ഹാളിൽ വച്ച് സംസ്കാര ശുശ്രൂഷയും നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്: എൻ എം ഫിലിപ്പ് 224 392 1678.

വാര്‍ത്ത: ജീമോന്‍ റാന്നി

Print Friendly, PDF & Email

Related News

Leave a Comment