ഈദ് ഇന്‍ ജോര്‍ജിയ, അവിസ്മരണീയമായ ടൂര്‍ പാക്കേജുമായി എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ്

ദോഹ : ബലിപെരുന്നാള്‍ അവധി അവിസ്മരണീയമാക്കുവാന്‍ ഖത്തറില്‍ നിന്നും ഈദ് ഇന്‍ ജോര്‍ജിയ ടൂര്‍ പാക്കേജുമായി എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് രംഗത്ത്. ഖത്തറിലെ പ്രമുഖ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസുമായി കൈകോര്‍ത്ത് സംഘടിപ്പിക്കുന്ന ജോര്‍ജിയ ടൂര്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേറിട്ട അനുഭവമായിരിക്കുമെന്ന് എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് അഭിപ്രായപ്പെട്ടു.

വേനലവധിക്ക് നാട്ടില്‍പോകാന്‍ കഴിയാത്തവര്‍ക്ക് പെരുന്നാള്‍ അവധി ആഘോഷിക്കാനുള്ള അവസരമാകും നാലു ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ പരിപാടി. പ്രമുഖ ട്രാവലറും മീഡിയ പ്ളസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര നേതൃത്വം കൊടുക്കുന്ന ടൂര്‍ എന്നതും ഈ യാത്രയെ സവിശേഷമാക്കും.

ജൂലൈ 22ന് രാത്രി ദോഹയില്‍ നിന്നും പുറപ്പെട്ട് ജൂലൈ 27 ന് കാലത്ത് ദോഹയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ടൂര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സീറ്റുകള്‍ പരിമിതമായതിനാല്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 50828219, 77738447, 33138548

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment