വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പായിൽ നിര്യാതനായി

ന്യൂജേഴ്‌സി: മുവാറ്റുപുഴ വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പായിൽ നിര്യാതനായി. സംസ്ക്കാര ശിശ്രൂഷയും വ്യൂവിങ്ങും ജൂൺ 25നു ബുധനാഴ്ച്ച രാറ്വിലെ 10.00നു ന്യൂപോർട്ട് റിച്ചിയിലുള്ള കോസ്റ്റൽ ക്രൈമിഷൻഷൻസ് ആൻഡ് ഫ്യൂണറൽ കെയറിൽ നടത്തും. (അഡ്രസ്:4201 Grand Blvd New Port Richey, FL 34652 . ഫോൺ:727-645-6975 ). ഭാര്യ: പ്രസന്ന കുറുപ്പുംപടി മറ്റമന കുടുംബാംഗം. ഏകമകൾ : സാറ ജേക്കബ് ( യു.കെ.) മരുമകൻ:അനുരൂപ് (യു.കെ). കൊച്ചുമക്കൾ: അമർലസ്, അറ്റ്ലസ്. സഹോദരങ്ങൾ:ഡോ.ദേവ് പോൾസൺ (ഫ്ലോറിഡ), ലീല കല്ലുങ്കൽ ലാസ് വെഗാസ്), പരേതനായ ജോർജ് പോൾ (കൊച്ചി).

36 വർഷം ചിക്കാഗോയിൽ ആയിരുന്ന പരേതൻ ജോലിയിൽ നിന്ന് വിരമിച്ച ശേഷം 4 വർഷം മുൻപ് താമ്പായിലേക്ക് താമസം മാറ്റി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. തമ്പായിലും ചിക്കാഗോയിലും ഇന്ത്യൻ ഓർത്തഡോക്സ് സഭ പള്ളി അംഗമായിരുന്നു.

ഫ്രാന്‍സിസ് തടത്തില്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment