ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ ജൂണ്‍ 25-ന്: ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള “കിഡ്‌സ് കോര്‍ണര്‍’ ജൂണ്‍ 25-ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യും. വേള്‍ഡ് ബിസിനസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എബിന്‍ കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രഫസറും, കുക്ക് കൗണ്ടി പ്രിസണ്‍ ചാപ്ലെയിനുമായ ഡോ, അലക്‌സ് കോശി നടത്തും. അതിനോടനുബന്ധിച്ച് സാറാ അനില്‍ നടത്തുന്ന യോഗാ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.

കട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും, മാനസീകോല്ലാസത്തിനും സമൂഹത്തിലുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങളെ എങ്ങനെ തരണം ചെയ്യുവാന്‍ സാധിക്കും തുടങ്ങിയവ സംബന്ധിച്ചുള്ള ക്ലാസുകളും നടത്തുന്നതാണ്. ഇതിന്റെ കോര്‍ഡിനേറ്റര്‍ ജെസി റിന്‍സി (773 322 2554) ആണ്.

പ്രസ്തുത പരിപാടിയില്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), സെക്രട്ടറി ജോഷി വള്ളിക്കളം (312 685 6749), ട്രഷറര്‍ മനോജ് അച്ചേട്ട്, ജോയിന്റ് സെക്രട്ടറി സാബു കട്ടപ്പുറം, ജോയിന്റ് ട്രഷറര്‍ ഷാബു മാത്യു, കൂടാതെ വനിതാ പ്രതിനിധികള്‍, യൂത്ത് പ്രതിനിധി, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിക്കുന്നതാണ്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികളുടേയും സാന്നിധ്യ സഹകരണം പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment