PIANO പിക്നിക് ജൂലൈ 11 ഞായറാഴ്ച പീസ് വാലി പാര്‍ക്കില്‍

ഫിലഡല്‍ഫിയ: പെന്‍സില്‍ വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്റെ (PIANO) പിക്‌നിക് ജൂലൈ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിമുതല്‍ 7:00 മണിവരെ പീസ് വാലി പാര്‍ക്കിലും, ലേയ്ക് ഗലേന തടാകത്തിലും നടക്കും.

ബക്‌സ് കൗണ്ടിയിലെ ന്യൂ ബ്രിട്ടന്‍ ടൗണ്‍ഷിപ്പിലാണ് ‘പീസ് വാലി പാര്‍ക്ക്.’ അമേരിക്കന്‍ സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് പിയാനോ പിക്‌നിക് സംഘടിപ്പിക്കുന്നത്. ഹൈക്കിംഗ്, ബോട്ട് സവാരി, ഫിഷിംഗ്, ബൈക്കിംഗ്, റിക്രിയേഷണല്‍ ആക്ടിവിറ്റീസ്, ബാര്‍ബിക്യൂ, കുട്ടികള്‍ക്കുള്ള വിനോദങ്ങള്‍ എന്നിവയാണ് പരിപാടികള്‍.

നഴ്സുമാര്‍ക്കും, ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും കുടുംബങ്ങള്‍ക്കുമാണ് പങ്കാളിത്തം.

പിക്നിക്കില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടുക: സന്തോഷ് സാമുവേല്‍ (പ്രസിഡന്റ്) 267 324 7764) , ബ്രിജിത്ത് പാറപ്പുറത്ത് 215 494 6753, ഷെര്‍ളി സെബാസ്റ്റ്യന്‍ 215 668 5328.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment