മലയാള ചലച്ചിത്രരംഗത്തെ മുതിർന്ന ഗാനരചയിതാവ് പൂവച്ചൽ ഖാദർ തിരുവനന്തപുരത്ത് അന്തരിച്ചു. 72 വയസ്സായിരുന്നു. ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കോവിഡ് -19 ചികിത്സയിലായിരുന്നു.
കബറടക്കം ഇന്ന് (ചൊവ്വാഴ്ച) കുഴിയന്‍ കോണം മുസ്ലിം ജമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 350 ലധികം ചിത്രങ്ങളിൽ ആയിരത്തിലധികം ഗാനങ്ങൾ അദ്ദേഹം എഴുതി. മലയാള ചലച്ചിത്ര സംഗീതത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ചിലത് അദ്ദേഹത്തിന് സ്വന്തം. ‘നാഥാ നീ വരും കാലൊച്ച…(ചാമരം), ശരറാന്തല്‍ തിരിതാഴ്ത്തും… (കായലും കയറും), ആദ്യ സമാഗമ ലജ്ജയില്‍ (ഉത്സവം), സിന്ധൂര സന്ധ്യക്ക് മൗനം (ചൂള), എന്റെ ജന്മം നീയെടുത്തു (ആട്ടക്കലാശം), ഏതോ ജന്മ കല്പനയില് (പാളങ്ങള്‍), പൂമാനമേ… (നിറക്കൂട്ട്), അനുരാഗിണി ഇതാ എന്‍… (ഒരു കുടക്കീഴില്) തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയമായിരുന്നു.
ഭാര്യ ആമിന ബീവി. തുഷാരയും പ്രസൂനയും പെണ്മക്കളാണ്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news