ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി 40-ന്റെ നിറവിൽ; ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം ഞായറാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) പ്രവർത്തനരംഗത്ത് 40 വർഷം 2021 ൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി നാല്പതിന പരിപാടികൾക്ക് തുടക്കമിടുന്നു. ഹൂസ്റ്റണിലെ 18 എപ്പിസ്കോപ്പൽ ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഐസിഇസിഎച്ച്‌ വിവിധ പദ്ധതികളും പരിപടികളുമാണ് ആവിഷ്കരിച്ചിരിക്കുന്നത്.

ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉത്‌ഘാടനം ജൂൺ 27 ഞായറാഴ്ച വൈകുന്നേരം 5 നടത്തപ്പെടും. സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിലാണ് ( 3135, 5th St, stafford, TX, 77477) ചടങ്ങു സംഘടിപ്പിച്ചിരിക്കുന്നത്. പ്രസിഡണ്ട് റവ.ഫാ. ഐസക്ക്.ബി.പ്രകാശ് അദ്ധ്യക്ഷത വഹിക്കും.

വെരി.റവ. ഫാ. സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പയുടെ പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം റവ.ഫാ. എം.പി. ജോർജ് മുഖ്യ സന്ദേശം നൽകും. വൈസ് പ്രസിഡണ്ട് റവ. ഫാ. ജോൺസൻ പുഞ്ചക്കോണം ഐസിഇസിഎച്ചിന്റെ സംക്ഷിപ്ത ചരിത്രം അവതരിപ്പിക്കും. പ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ ഈ വർഷത്തെ പദ്ധതികളും പരിപാടികളും പരിചയപെടുത്തും.

നാല്പതാം വർഷ ആഘോഷപരിപാടികളുടെ ഉത്‌ഘാടനം പത്മശ്രീ ഒളിമ്പ്യൻ ഷൈനി വിൽസനും പദ്ധതികളുടെ ഉത്‌ഘാടനം ബഹു. ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്ജും നിർവഹിക്കും. ബഹു. ഫോർട്ട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്‌ഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു, റവ.ഫാ.സി.ഓ വർഗീസ്, മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.

സെക്രട്ടറി എബി മാത്യു സ്വാഗതവും ട്രഷറർ രാജൻ അങ്ങാടിയിൽ നന്ദിയും പറയും.

കൂടുതൽ വിവരങ്ങൾക്ക്: എബി മാത്യൂ 832 276 1055, രാജൻ അങ്ങാടിയിൽ 713 459 4704, ഷാജി പുളിമൂട്ടിൽ 832 775 5366

Print Friendly, PDF & Email

Related News

Leave a Comment