Flash News

ഇന്ത്യന്‍ അമേരിക്കന്‍ വംശജ കിരണ്‍ അഹൂജയുടെ നിയമനം സെനറ്റ് അംഗീകരിച്ചു

June 24, 2021 , പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ കിരണ്‍ അഹൂജയെ തന്ത്രപ്രധാനമായ യുഎസ് ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് അദ്ധ്യക്ഷയായി നിയമിച്ചു.

യുഎസ് സെനറ്റില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷം, നേരിയ ഭൂരിപക്ഷത്തിനാണ് നിയമനം അംഗീകരിച്ചത്. കമല ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടോടെ 51 വോട്ടുകള്‍ അഹൂജ നേടിയപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 50 സെനറ്റര്‍മാര്‍ നിയമനത്തെ എതിര്‍ത്ത് വോട്ട് ചെയ്തു.

1979 ല്‍ സ്ഥാപിതമായ ഓഫിസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റില്‍ (OPM) ആദ്യമായാണ് സ്ഥിരമായി അദ്ധ്യക്ഷയെ നിയമിക്കുന്നത്.

ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെങ്കില്‍ പിരിച്ചുവിടണമെന്ന് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പിന്‍വലിക്കുന്നതിനും, ഫെഡറല്‍ ജീവനക്കാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാണ് അഹൂജ മുന്‍ഗണന നല്‍കുന്നത്.

ഈ തീരുമാനത്തെ പിന്തുണച്ച് നിരവധി ഫെഡറല്‍ ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അഹൂജയുടെ നിയമനത്തെ നാഷണല്‍ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ അഭിനന്ദിച്ചു.

1971-ല്‍ ഇന്ത്യയില്‍ നിന്നു കുടിയേറിയവരാണ് അഹൂജയുടെ മാതാപിതാക്കള്‍. ജോര്‍ജിയ സംസ്ഥാനത്തെ സവാനയിലായിരുന്നു അഹൂജയുടെ ജനനം. ഫെബ്രുവരി 23 നാണ് ബൈഡന്‍ ഇവരെ പുതിയ തസ്തികയിലേക്ക് നാമനിര്‍ദേശം ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top