Flash News

കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന കേരളീയര്‍ക്ക് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസിന്റെ സഹായഹസ്തം

June 24, 2021 , അനശ്വരം മാമ്പിള്ളി

ഡാളസ്: കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രതിരോധത്തിലായ കേരളത്തിനു ഒരു സഹായം നൽകുവാനുള്ള തീരുമാനം കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വീകരിച്ചു. അതിന്റെ ഭാഗമായി ഫണ്ട്‌ സമാഹരണം ആരംഭിച്ചു. മെയ്‌ 1 മുതൽ മെയ്‌ 30 വരെയായിരുന്നു ഫണ്ട് സമാഹരണം നടത്തിയത്.

ദുരന്തകാലത്തു ഭൂഖണ്ഡവ്യത്യാസമുണ്ടന്നിരിക്കലും കേരളത്തിലെ സാഹചര്യങ്ങളെ നിസ്സാരമായി കാണാനോ നിശ്ശബ്ദമായി ഇരിക്കാനോ കേരള അസോസിയേഷൻ ഓഫ് ഡാളസിന് കഴിയുമായിരുന്നില്ല ഈ കാലമത്രയും. അതുകൊണ്ടു തന്നെ കേരള അസോസിയേഷനും ഐ സി ഇ സി യും സംയുക്തമായി കമ്മറ്റി കൂടി ഫണ്ട്‌ സമാഹരണം നടത്താൻ പദ്ധതിയിടുകയും കോർഡിനേറ്ററായി ഐ. വർഗീസിനെ ചുമതല ഏല്പിക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ സുമനസ്സുകളായ മെംബേർസ് ഇരുപത്തഞ്ചു ഡോളർ മുതൽ ആയിരം ഡോളർ വരെ നൽകുകയുണ്ടായി. അങ്ങനെ ലഭിച്ച 16042 ഡോളർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയുണ്ടായി.

കോവിഡ്-19 മഹാമാരിയുടെ പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിക്കണം എന്ന അഭ്യർത്ഥന യോടെയാണ് അയച്ചു കൊടുത്തിരിക്കുന്നത്.

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചതിൽ രാജ്യാതിർത്തികൾ കടന്നുള്ള മലയാളികൾക്ക് ആശങ്കപ്പെടേണ്ടാത്തതും ആശ്വാസമേകുന്നതുമായ ഒരു വാർത്തയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top