Flash News

വാഷിംഗ്ടൺ ഡി.സി ഹൈവേയിലേക്ക് മേല്‍‌പാലം തകര്‍ന്നു വീണു; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

June 24, 2021 , പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: നോർത്ത് ഈസ്റ്റ് വാഷിംഗ്ടൺ ഡി.സിയിലെ ഡിസി -295 ഹൈവേയിലേക്ക് മേല്‍‌പാലം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഹൈവേയിലൂടെ പോയിരുന്ന ഒരു ട്രക്ക് പാലത്തിന്റെ തൂണില്‍ ഇടിച്ചതിനെത്തുടര്‍ന്നായിരുന്നു പാലം തകര്‍ന്നു വീണത്. ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പടെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ജൂണ്‍ 23 ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. തുടര്‍ന്ന് ഹൈവേയിലൂടെയുള്ള ഗതാഗതം സ്തംഭിക്കുകയും മൈലുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു. വലിയൊരു അപകടം ഒഴിവായത് ഭാഗ്യമാണെന്നായിരുന്നു നഗരത്തിന്റെ ആക്ടിംഗ് ഡെപൂട്ടി മേയര്‍ ഫോര്‍ പബ്ലിക്ക് സേഫ്റ്റി ക്രിസ്റ്റൊഫര്‍ പറഞ്ഞത്.

പതിനാല് അടി ഉയരം വരെയുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന പാലമാണു തകര്‍ന്നു വീണത്. ഫെബ്രുവരി മാസത്തിലായിരുന്നു പാലത്തിന്റെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയതെന്നും പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമായിരുന്നു പാലത്തിന്റെ എല്ലാ തൂണുകളെന്നും ഡപൂട്ടി മേയര്‍ പറഞ്ഞു. ഫെബ്രുവരിക്കുശേഷം എന്തു സംഭവിച്ചുവെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് പ്രതികരിക്കാന്‍ ഗതാഗത വകുപ്പ് തയ്യാറായില്ല. ഡിസി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ഗതാഗതം സാധാരണ നിലയില്‍ എത്തുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഡീന്‍വുഡ് മെട്രോ സ്റ്റേഷനിലേക്കുള്ള പ്രധാന പാലമായിരുന്നു തകര്‍ന്നുവീണതെന്ന് അധികൃതര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top