ജോര്‍ജിയന്‍ ടൂര്‍ പാക്കേജിന് മികച്ച പ്രതികരണം

ദോഹ: ഈദ് അവധിക്കാലത്ത് ഏവന്‍സ് ടൂര്‍സ് ആന്റ് ട്രാവല്‍സ് സംഘടിപ്പിക്കുന്ന ജോര്‍ജിയന്‍ ടൂര്‍ പാക്കേജിന് മികച്ച പ്രതികരണമാണ് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് പറഞ്ഞു. ടൂറിസം മേഖലയിലെ ഉണര്‍വ് ബിസിനസ് രംഗത്ത് മാത്രമല്ല സാമൂഹ്യ രംഗത്തും ആശാവഹമായ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് ഹൈ റിസ്‌ക് രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചാണ് പലരും അവധിക്കാലം താരതമ്യേന റിസ്‌ക് കുറഞ്ഞ ജോര്‍ജിയ, തുര്‍ക്കി, തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്നത്.

കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും അനുയോജ്യമായ മികച്ച ടൂര്‍ പാക്കേജുകളാണ് ഏവന്‍സ് ടൂര്‍സ് ആന്റ് ട്രാവല്‍സ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജോര്‍ജിയന്‍ ടൂറിന് വളരെ പരിമിതമായ സീറ്റുകളാണ് ബാക്കിയുളളതെന്നും താല്‍പര്യമുള്ളവര്‍ 70467553, 77252278 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment