സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍ 72) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം കാര്യവട്ടം പുതുവല്‍പുത്തന്‍വീട്ടില്‍ ഇസ്രയേല്‍ ബെഞ്ചമിന്റെ ഭാര്യ സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍, 72) ബുധനാഴ്ച വൈകിട്ട് സ്വഭവനത്തില്‍ വച്ച് അന്തരിച്ചു. സംസ്കാരം ബുധനാഴ്ച.

ടീന ബെഞ്ചമിന്‍ (ഡാളസ്), ടിജു ബെഞ്ചമിന്‍ (കറക്ഷന്‍ ഓഫീസര്‍, ന്യൂയോര്‍ക്ക്) എന്നിവര്‍ മക്കളാണ്. അലക്‌സ് ഫിലിപ്പ് (ഡാളസ്) ജാമാതാവാണ്.

1972-ല്‍ ഡല്‍ഹിയില്‍ നിന്നും അമേരിക്കയിലെത്തിയ പരേത ദീര്‍ഘകാലം സ്റ്റാറ്റന്‍ഐലന്റിലെ സൗത്ത് ബീച്ച് സൈക്യാട്രിക് സെന്ററില്‍ രജിസ്‌ട്രേഡ് നഴ്‌സായി സേവനം അനുഷ്ഠിച്ചശേഷം വിശ്രമജീവിതം നയിച്ചുവരിയായിരുന്നു. സ്റ്റാറ്റന്‍ഐലന്റ് സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ സ്ഥാപകാംഗവും, സജീവ പ്രവര്‍ത്തകയുമായിരുന്നു. കുമ്പളാംപൊയ്ക ചരുവില്‍ ടിജു വില്ലയില്‍ കുടുംബാംഗമാണ്.

പരേതരായ സി.വി. ജോര്‍ജ് – അന്നമ്മ ജോര്‍ജ് ദമ്പതികളുടെ മൂത്ത പുത്രിയാണ്. സൂസന്‍ ജോണ്‍ (ശോശാമ്മ), മോളമ്മ സ്കറിയ, ശാന്തമ്മ ജോര്‍ജ്കുട്ടി, ഗ്രേസി രാജന്‍ (എല്ലാവരും ന്യൂയോര്‍ക്ക്) എന്നിവര്‍ സഹോദരമാരും, ജോണ്‍ കല്ലൂര്‍, സ്കറിയ രാജന്‍, ജോര്‍ജ്കുട്ടി, രാജന്‍ ടി. മാത്യൂസ് എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്.

29-ന് ചൊവ്വാഴ്ച വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെ മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും, ബുധനാഴ്ച രാവിലെ ശുശ്രൂഷകള്‍ക്കുശേഷം ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്കാരവും നടക്കും.

പരേതയുടെ വേര്‍പാടില്‍ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അനുശോചനം രേഖപ്പെടുത്തി.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News