ഹൂസ്റ്റണ്‍ : ഫെഡറേഷന് ഓഫ് അലിഗഢ് അലംനൈ അസ്സോസിയേഷന്റെ ഇരുപതാമത് വാര്‍ഷിക കണ്വന്ഷന് ജൂണ്‍ 26 ന്.
വെര്‍ച്ച്വല്‍ ആയി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ “കൊറോണ വൈറസ് – ലെസ്സന്‍സ്, ചലഞ്ചസ്, റോള്‍ ഓഫ് അലിഗ്സ് (‘CORONAVIRUS: LESSONS, CHALLENGES, AND ROLE OF ALIGS’) എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണങ്ങളും ചര്‍ച്ചകളുമാണ് ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മുഖ്യാതിഥിയായി മുന്‍ ഇന്ത്യന്‍ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി, ഡോ. അര്‍ഫാ ഖാനം ഷെര്‍വാനി, പ്രൊഫ. എം എം സഫിയന്ബഗ് എന്നിവര്‍ പങ്കെടുക്കും.
ജൂണ്‍ 26 ശനിയാഴ്ച രാവിലെ 11 മണിക്ക് (EST) വൈകീട്ട് 8 മണി (PST) 8.30 PM (INDIA) ആരംഭിക്കുന്ന വെര്‍ച്വല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് http://aligs.org/ എന്ന ലിങ്കില്‍ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് സലിം ഷാ, സെക്രട്ടറി ഹാരിസ് ജമാല്‍ എന്നിവര്‍ അറിയിച്ചു.