പ്രധാനമന്ത്രി രാജിവെക്കുക; വേറിട്ട പ്രതിഷേധവുമായി നസ്റയിലെ വിദ്യാർത്ഥികൾ

തിരൂർക്കാട് : സൗജന്യ വാക്‌സിനേഷന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു കൊണ്ട് കോളേജുകളിൽ ബാനറുകൾ സ്ഥാപിക്കാനുള്ള യു.ജി.സി നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലയിലെ വിവിധ കാമ്പസുകളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ ഉയർന്നു.

റിസൈൻ മോദി എന്ന ബാനർ കോളേജ് ഗേറ്റിന് മുന്നിൽ ഉയർത്തി വേറിട്ട പ്രതിഷേധവുമായി നസ്ര കോളേജും ശ്രദ്ധയാകർഷിച്ചു.

യൂണിറ്റ് പ്രസിഡന്റ് മുബശിർ എൻ. കെ, ബാസിത്, ജൂബിൻ, ഫുആദ്, അൻഷഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Related News

Leave a Comment