കോരിത്തരിക്കുന്ന സുന്ദര കേരളം (കവിത)

പുതിയൊരു പുലരി തുടങ്ങുകയായി,
കലപില ശബ്ദമുയർത്തുന്ന കിളികളും
ദൈവത്തിൻ നാദമുയർത്തുന്ന ബാങ്ക് വിളികളും,
ക്ഷേത്രങ്ങളിൽ നിന്നും ദേവീ സ്തുതികളും,
പള്ളി മണികളും മുഴങ്ങി കേൾക്കുന്നു,
പുതിയൊരു പുലരി വിടരുകയായ്,
നമ്മൾ തൻ കേരളം ഉണരുകയായ്,
കോഴി തൻ കൂവലും മൂങ്ങയിൻ ശബ്ദവും,
വീണ്ടുമിതാ കേരളം ഉണരുകയായ്,
അങ്ങ് ദൂരെ കിഴക്ക് നിന്നും ഒരു ചെറു മന്ദഹാസവുമായി
നമ്മെയുണർത്തുന്ന സൂര്യ തേജസ്സും,
മഞ്ഞിൻ തുള്ളികൾ മൂടിയ പുൽക്കൊടികളും,
കുഞ്ഞിളം കാറ്റിൽ ആടിക്കളിക്കുന്ന നെൽക്കതിർ പാടവും
എത്ര മനോഹരം എൻ കൊച്ചു കേരളം.
ഉയർന്നൊരു മലകളും, താഴ്‌വരയും, അരുവി
തന്നോളവും, പച്ചയാൽ മൂടിയ മലകളും,
കേര വൃക്ഷങ്ങളും, താമരപ്പൂവും എല്ലാം
നിറഞ്ഞൊരു സുന്ദര കേരളം,
എൻ കൊച്ചു കേരളം എത്ര മനോഹരം.

ഹിന്ദുവും മുസ്ലിമും ക്രിസ്താനിയും
തോളോട് തോള് ചേർന്ന് നിൽക്കുന്ന കേരളം
റമദാനും, വിഷുവും, ക്രിസ്തുമസ്സുമെല്ലാം
കേരളക്കാർക്കെന്നും ആമോദമല്ലോ.
വായനാടിൻ ഭംഗിയും, നീല കുറിഞ്ഞികൾ
പൂത്തിടും മൂന്നാറും എൻ കൊച്ചു കേരളം
എത്ര മനോഹരം, മണിമലയാറും പമ്പാ നദിയും,
അച്ചൻകോവിലും, മീനച്ചിലാറും
ഭാരതപുഴയും എൻ കൊച്ചു കേരളം
എത്ര മനോഹരം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News