‘അൽ മഅസൂറാത്ത്’ മലയാള വിവർത്തനം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആത്തുല്ല ഹുസൈനി പ്രകാശനം നിർവ്വഹിച്ചു

കോഴിക്കോട്: അൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ സ്ഥാപകൻ ശഹീദ് ഹസനുൽ ബന്ന തയ്യാറാക്കിയ ‘അൽ മഅസൂറാത്ത്’ പുസ്തകം മലയാള വിവർത്തനം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആത്തുല്ല ഹുസൈനി പ്രകാശനം നിർവ്വഹിച്ചു.

കാമ്പസ് അലൈവ് പബ്ലിക്കേഷന്റെ ആദ്യ പുസ്തകം ആണ് ‘അൽ മഅസൂറാത്ത് രാപ്പകലുകളിലെ ദിക്റുകൾ’ എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയത് .

ആത്മസംസ്കരണവും ആത്മീയ വികാസവും സാധ്യമാകുന്ന ചിട്ടയായ തർബിയ തസ്കിയ രീതികൾ തൻ്റെ പ്രസ്ഥാനമായ അൽ ഇഖ് വാനുൽ മുസ്‌ലിമൂനിൽ അണിചേർന്നവർക്ക് ഇമാം ബന്ന നിശ്ചയിച്ചു കൊടുത്തിരുന്നു.. ഈ ലക്ഷ്യത്തോടുകൂടി പ്രവർത്തകർക്ക് ആയി അദ്ദേഹം തയ്യാറാക്കിയ കൈപുസ്തകം ആണ് ഇത്.

കോഴിക്കോട്‌ വിദ്യാർത്ഥി ഭവനിൽ വെച്ച്‌ നടന്ന പ്രകാശന ചടങ്ങിൽ ജമാ അത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പി റുക്സാന ,സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ നഹാസ്‌ മാള, ഐ പി എച്ച്‌ അസിസ്റ്റന്റ്‌ ഡയറക്ടർ കെ ടി ഹുസൈൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. എസ്‌ ഐ ഒ സംസ്ഥാന പ്രസിഡന്റ്‌ അംജദ്‌ അലി ഇ എം. അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറി വാഹിദ്‌ ചുള്ളിപ്പാറ സ്വാഗതവും നിയാസ്‌ വേളം നന്ദിയും പറഞ്ഞു.

ഐ പി എച്ച് ആണ് പുസ്തകത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment