ഗ്രേസ് മാർക്ക് ഒഴിവാക്കിയ നടപടി പ്രതിഷേധാർഹം

മലപ്പുറം: പൊതുപരീക്ഷകളിൽ ഗ്രേസ്‌ മാർക്ക് ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിലടക്കം പങ്കെടുത്ത വിദ്യാർത്ഥികളോടുള്ള വഞ്ചനയാണ് ഈ തീരുമാനമെന്നും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറിമാരായ അജ്മൽ തോട്ടോളി, അജ്മൽ കെ.എൻ കമ്മിറ്റി അംഗങ്ങളായ ഷബീർ പി.കെ, ഷമീം എന്നിവർ പങ്കെടുത്തു.

Print Friendly, PDF & Email

Related News

Leave a Comment