വിദേശ വനിതകള്‍ക്കു നേരെ ലൈംഗികാതിക്രമം; വര്‍ക്കല പാപനാശത്ത് യുവാവിനെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം : വർക്കല പാപനാശത്ത് സായാഹ്ന സവാരിക്കിറങ്ങിയ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്ത വര്‍ക്കല സ്വദേശി മഹേഷിനെ പോലീസ് അറസ്റ്റു ചെയ്തു.

തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് പാപനാശം തിരുവമ്പാടി ബീച്ചിൽ സംഭവം നടന്നത്. യു.കെ സ്വദേശിനി ഇമ (29), ഫ്രാൻസ് സ്വദേശിനി എമയി (23) എന്നിവരെയാണ് മഹേഷും സംഘവും ആക്രമണം അഴിച്ചുവിട്ടത്. ശാരീരികവും മാനസികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. മദ്യ ലഹരിയിലായിരുന്നു സംഘമെന്നും അവര്‍ പറഞ്ഞു.

സംഘത്തിലെ ചിലർ നഗ്നതാ പ്രദർശനം നടത്തുകയും ശരീരത്തിൽ അടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് വർക്കല സ്റ്റേഷനില്‍ ഇവർ നൽകിയ പരാതിയിൽ പറയുന്നു. നാല് മാസമായി ഇവര്‍ വർക്കലയിലെ ഒരു ഹോം സ്റ്റേയിൽ താമസിച്ചുവരികയാണ്. ഇവരോടൊപ്പം താമസിക്കുന്ന മുംബൈ സ്വദേശിനിയായ സുഹൃത്ത് കൗസിന് (30) നേരെയും കഴിഞ്ഞ മാസം സമാനരീതിയിൽ അതിക്രമം ഉണ്ടായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment