ശനിയാഴ്ച 161-മത് സാഹിത്യ സല്ലാപം ഡോ.ജോര്‍ജ്ജ് മരങ്ങോലിയോടൊപ്പം

ഡാലസ്: 2021 ജൂലൈ മൂന്നാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന നൂറ്റിയറുപത്തൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം “ഡോ. ജോര്‍ജ്ജ് മരങ്ങോലിയോടൊപ്പം’ എന്ന പേരിലാണ് നടത്തുന്നത്. പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും ഇരുപതിലേറെ പുസ്തകങ്ങളുടെ രചയിതാവും പത്രപ്രവര്‍ത്തകനും അമേരിക്കന്‍ മലയാളിയുമായ ഡോ. ജോര്‍ജ്ജ് മരങ്ങോലിയെക്കുറിച്ചും അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ചെയ്ത സംഭാവനകളെക്കുറിച്ചും കൂടാതെ അദ്ദേഹത്തിന്‍റെ വിവിധങ്ങളായ മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും മനസ്സിലാക്കുവാനുമുള്ള ഈ അവസരം അമേരിക്കന്‍ മലയാളികള്‍ക്ക് ഈ സല്ലാപത്തില്‍ പങ്കെടുത്ത് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2021 ജൂണ്‍ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയറുപതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം “കോരസണ്‍ വര്‍ഗീസിനോടൊപ്പം’ എന്ന പേരിലാണ് നടത്തിയത്. സാമൂഹിക പ്രവര്‍ത്തകനും ടി. വി. അവതാരകനും ന്യൂയോര്‍ക്ക് സിറ്റി ഉദ്യോഗസ്ഥനുമായ കോരസണ്‍ വര്‍ഗീസാണ് മുഖ്യ പ്രഭാഷണം നടത്തിയത്. കോരസണ്‍ വര്‍ഗീസിനെ കൂടുതല്‍ അറിയുവാനും മനസ്സിലാക്കുവാനും ഈ സല്ലാപം ഉപകരിച്ചു. ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് കോരസണ്‍ വര്‍ഗീസ് സമുചിതമായി മറുപടി പറയുകയുമുണ്ടായി. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ചയാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റ്റേണ്‍ സമയം) 1-857-232-0476 (കോഡ് 365923) എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com, sahithyasallapam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 9725052748.

ഈ മാസം മുതല്‍ ക്ലബ്ബ്‌ഹൌസിലൂടെയും സല്ലാപത്തില്‍ പങ്കെടുക്കാവുന്നതാണ്.

Join us on Facebook https://www.facebook.com/groups/142270399269590/

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment