ഫാൽകൺസ് ക്രിക്കറ്റ് ടീം എഫ് ഒ ഡി കപ്പ് ജേതാക്കൾ

ഡാളസ്: ഗാർലാൻഡ് ഓബേനിയനൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ജൂൺ 27 നു നടന്ന നാലാമത് ഫ്രണ്ട്സ് ഓഫ് ഡാളസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ജോഷ് ഷാജി നയിച്ച ഡാളസ് ഫാൽകൺസ് 42 റൺസിന് ഡാളസ് സ്പാർട്ടൻസിനെ പരാജയപ്പെടുത്തി ജേതാക്കളായി. ഫാൽകൺസ് ടീമിൻറെ ഉജ്വല വിജയത്തിന് നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യംവഹിച്ചു.

പ്രഗത്ഭ മലയാളി കളിക്കാരായ എബിൻ വർഗീസ്, ഷാജി മാത്യു, മാത്യു കളത്തിൽ എന്നിവരെ അണിനിരത്തികൊണ്ടായിരുന്നു സ്പാർട്ടൻസ് ഫൈനലിൽ എതിർ ടീമിനെ നേരിട്ടത്. എന്നാൽ, ഒരു ഓവർ ബാക്കി നിൽക്കേ ഡാളസ് സ്പാർട്ടൻസ് എതിർ ടീമിന്റെ ബൗളിംഗിന് മുന്നിൽ തകരുകയായിരുന്നു. ആദ്യ മൂന്ന് ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ നേടുകയും, എട്ടാമത്തെ ബാറ്റിംഗ് കൂട്ടുകെട്ട് എൽജി, എഡോസിനോട് ചേർന്ന് 35 റൺസ് നേടുകയും ചെയ്തു. ഓൾ റൗണ്ടർ സോമു ജോസഫ് ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.

ഫാൽകൺസ് ടീമിന്റെ നായകൻ ജോഷ് ഷാജി നാലാമത് എഫ് ഓ ഡി കപ്പ് ട്രോഫി ഓഫ് ഓ ഡി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ അജു മാത്യുവിൽ നിന്നും ഏറ്റുവാങ്ങി. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾകും സ്പോൺസർ ജസ്റ്റിൻ വർഗീസ് റിയല്‍റ്റര്‍ക്കും ക്രിക്കറ്റ് മത്സരം കാണുന്നതിന് എത്തിച്ചേർന്ന എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും ടീം കോ-ഓർഡിനേറ്റർ ടോണി അലക്സാണ്ടർ നന്ദി അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment