കെഎംസിസി പ്രവർത്തകനായ യുവാവ് കാനഡയിൽ മുങ്ങി മരിച്ചു

കാനഡ: ആൽബെർട്ട പ്രോവിന്‍സിലെ എഡ്‌മണ്ടൻ നഗരത്തിനടുത്തുള്ള നോർത്തേൺ ആൽബെർട്ട തടാകത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ട് സവാരിക്കിറങ്ങിയ കാസർഗോഡ് സ്വദേശി ഉവൈസ് മുഹമ്മദ് കാസിം എന്ന യുവാവ് മുങ്ങി മരിച്ചു.

ശനിയാഴ്ച ഉച്ചക്ക് നടന്ന അപകടത്തിൽ, കൂടെ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്താൻ ഉവൈസിനും ദൃക്‌സാക്ഷികൾക്കും കഴിഞ്ഞെങ്കിലും അപകടത്തിനിടയിൽ ഉവൈസ് മുങ്ങിപ്പോവുകയായിരുന്നു. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ നേതൃത്വത്തിൽ ഇന്നലെ മുതൽ നടന്ന തിരച്ചിൽ രാത്രിയോടെ നിർത്തിവെക്കുക്കയും ഞാറാഴ്ച പുനരാരംഭിക്കുകയും ചെയ്തു.

ആൽബെർട്ട ഫിഷ് ആൻഡ്‌ വൈൽഡ് ലൈഫ്, ആൽബെർട്ട പാർക്കുകൾ, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ എയർ സർവീസുകളും സേർച്ച് ആൻഡ്‌ റെസ്ക്യൂ ഡൈവേഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഞാറായ്ച ഉച്ചയോടെ മൃതദദേഹം കണ്ടെടുത്തു.

കെഎംസിസി കാനഡയുടെ പ്രവർത്തനങ്ങളിലും സമൂഹത്തിലെ എല്ലാ പൊതുവായ കാര്യങ്ങൾക്കും മുൻപന്തിയിൽ ചുറുചുറുക്കോടെ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കുടുംബാംഗങ്ങൾക്കും സൂഹൃത്തുക്കൾക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.

മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Print Friendly, PDF & Email

Related posts

Leave a Comment