കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ജൂലൈ 4, ഞായറാഴ്ച അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അസ്സോസിയേഷൻ കെട്ടിട സമുച്ചയത്തിൽ വെച്ചായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചത്.

ഐ സി ഇ സി പ്രസിഡന്റ്‌ ജോർജ് ജോസഫ് വെലെങ്ങോലിൽ, അസോസിയേഷൻ പ്രസിഡന്റ്‌ ഡാനിയേൽ കുന്നേൽ എന്നിവർ നേതൃത്വം നൽകി. മറ്റു കമ്മറ്റി മെമ്പർമാരായ ജോസ് ഓച്ചാലിൽ (സെക്രട്ടറി, ഐ സി ഇ സി ), ചെറിയാൻ ശൂരനാട് (മുൻ പ്രസിഡന്റ്‌ ), രമണി ശ്രീകുമാർ (മുൻ പ്രസിഡന്റ്‌, കേരള അസോസിയേഷൻ), ഷിജു എബ്രഹാം (വൈസ് പ്രസിഡന്റ്‌ കേരള അസോസിയേഷൻ ), സണ്ണി മാളിയേക്കേൽ (പ്രസിഡന്റ്‌, പ്രസ്സ് ക്ലബ് ഡാളസ് ചാപ്റ്റർ), ദീപക് മഠത്തിൽ (മെമ്പർഷിപ് ഡയറക്ടർ), ദീപാ സണ്ണി (ആർട്ട്‌ ഡയറക്ടർ, കേരള അസോസിയേഷൻ), ലേഖ നായർ (സോഷ്യൽ ഡയറക്ടർ, കേരള അസോസിയേഷൻ), സാബു മാത്യു ( പിക്നിക് ഡയറക്ടർ, കേരള അസോസിയേഷൻ), ഫ്രാൻസിസ് തോട്ടത്തിൽ (ലൈബ്രറി ഡയറക്ടർ,കേരള അസോസിയേഷൻ), പി റ്റി സെബാസ്റ്റ്യൻ, പീറ്റർ നെറ്റോ, തോമസ് വടക്കേമുറി, ഐ. വർഗീസ്, ജോയി ആന്റണി,രാജൻ ചിറ്റാർ, സജി സ്കറിയ, തുടങ്ങി അൻപതോളം ആളുകൾ പങ്കെടുത്തു.

യൂത്ത് ഡയറക്ടർ ആഷിത സജി അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു. തുടർന്ന് ലഘു ഭക്ഷണത്തോടെ ജൂലൈ 4 ആഘോഷ പരിപാടിയുടെ സമാപനം കുറിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News