Flash News

കെ.പി.എ സൽമാബാദ് “ഓപ്പൺ ഹൗസ്” സംഘടിപ്പിച്ചു

July 5, 2021 , ജഗത് കെ

കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച ഓപ്പൺ ഹൗസില്‍ അമ്പതോളം അംഗങ്ങൾ പങ്കെടുത്തു. കെ.പി.എ യുടെ നേതൃത്വത്തിൽ കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ആണ് ഓപ്പൺ ഹൌസുകൾ സംഘടിപ്പിക്കുന്നത്.

ഏരിയ കോ-ഓർഡിനേറ്റർ സന്തോഷ് കാവനാട് ഉത്‌ഘാടനം ചെയ്ത ഓപ്പൺ ഹൗസില്‍ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, സെക്രട്ടറി കിഷോർ കുമാർ, ട്രഷറർ രാജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവർ ആശംസകളും അറിയിച്ചു. ഏരിയ പ്രസിഡന്റ് രതിൻ തിലകിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിനു ഏരിയ സെക്രട്ടറി സലിം തയ്യിൽ സ്വാഗതവും ഏരിയ ട്രഷറർ ലിനീഷ് പി. ആചാരി നന്ദിയും അറിയിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഹൗസിൽ അംഗങ്ങളുടെ ക്ഷേമാന്വേഷണം, നോർക്ക പദ്ധതി സംശയ നിവാരണം, തുടങ്ങിയവയിൽ അംഗങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു.

ഏരിയ വൈസ് പ്രസിഡന്റ് ജെയിൻ ടി തോമസ്, ജോ. സെക്രട്ടറി രജീഷ് അയത്തിൽ, സെൻട്രൽ കമ്മിറ്റി അംഗം രജീഷ് പട്ടാഴി, സജീവ് ആയൂർ എന്നിവർ ഓപ്പൺ ഹൗസ് നിയന്ത്രിച്ചു.

അടുത്ത ആഴ്ച ഗുദേബിയ ഏരിയയുടെ നേതൃത്വത്തിൽ ഓപ്പൺ ഹൗസ് ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഗുദേബിയ ഏരിയ കോ ഓർഡിനേറ്റർ നാരായണൻ (3320 5249), ട്രഷറര്‍ ഷിനു (3402 7134) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top