
പുലാപ്പറ്റ: “ഓൺലൈൻ വ്യാപാര കുത്തകകളെ ബഹിഷ്ക്കരിക്കുക, പ്രാദേശിക കച്ചവടക്കാർക്ക് പിന്തുണയേകുക” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി പുലാപ്പറ്റ യൂണിറ്റ് ഉമ്മനഴിയിൽ വ്യാപാരികൾക്കുള്ള ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിച്ചു.
ദുരിതം പേറുന്ന ഇക്കാലത്ത് നാടിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങി അവർക്ക് പിന്തുണയേകണമെന്ന് ഐക്യദാർഢ്യ സദസ് ആഹ്വാനം ചെയ്തു.
വെൽഫെയർ പാർട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഗനി സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പുലാപ്പറ്റ യൂണിറ്റ് സെക്രട്ടറി ജോൺ വിശിഷ്ടാതിഥിയായി. ചൊവ്വാഴ്ച വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തിനും വെൽഫെയർ പാർട്ടി ഐക്യദാർഢ്യം അറിയിച്ചു. കെ.എം ഷാക്കിർ അഹമ്മദ്, വി. ഖാലിദ് , പി. ശരീഫ്, കെ.പി ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി.