പട്ടികജാതി വിഭാഗത്തെ ഇടതു സർക്കാർ വഞ്ചിക്കുന്നു: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച 400 കോടിയിൽ നയാപൈസ ചെലവഴിച്ചിട്ടില്ല, കേന്ദ്ര സർക്കാർ പദ്ധതികൾക്കായി അനുവദിച്ച തുകയുടെ നടപ്പിലായത് 1.9% മാത്രം, 2019-20 കാലയളവിൽ പദ്ധതികൾക്കായി നീക്കിവെച്ച തുകയിൽ ചെലവഴിച്ചത് 5.4% മാത്രം, പട്ടികജാതി വിഭാഗത്തോടുള്ള ഇടതു സർക്കാർ വഞ്ചനക്കെതിരെ മലപ്പുറം ജില്ലാ പട്ടിക ജാതി ഡയറക്ടറേറ്റ് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ഉപരോധിച്ചു.

ഭരണകൂടങ്ങൾ കാലങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന പട്ടികജാതി വിഭാഗത്തോടുള്ള അവഗണനയുടെ ഏറ്റവും മൂർത്തമായ നയങ്ങളുമായാണ് ഇടതു സർക്കാർ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്. സാമൂഹികമായും രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി ഭരണഘടനാനുസൃതമായി നൽകപ്പെടേണ്ട അവകാശങ്ങൾ പോലും തടഞ്ഞു വെക്കപ്പെടുകയും പരിഗണനക്കെടുക്കാതെ നീട്ടിവെക്കുകയുമാണ് .സാമൂഹികാസമത്വം നേരിടുന്ന ജനവിഭാഗങ്ങൾക്കെതിരെ സർക്കാർ തലത്തിലും നിരന്തരം തുടർന്ന് കൊണ്ടിരിക്കുന്ന ഈ അവഗണന കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല. അവഗണനയുടെ കണക്കുകൾ സഹിതം പുറത്ത് കൊണ്ടുവരാൻ തന്നെയാണ് തീരുമാനം എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.അഷ്റഫ് അഭിപ്രായപ്പെട്ടു. ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സി.പി.ഷരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി സമാപനം നടത്തി. ജില്ലാ കമ്മിറ്റി അംഗം പി.കെ.ഷബീർ, യു.മുബാരിസ്, ജസീം സയ്യാഫ്, മുബീൻ, ദാനിഷ് മൈലപ്പുറം, ജസീം അലി, ജസീം കൊളത്തൂർ, ദില്ഷാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Related News

Leave a Comment