മലപ്പുറത്തിന്റെ “പ്രാണവായു” പദ്ധതി പരിഹാസ്യം

മലപ്പുറം: ആരോഗ്യ മേഖലയിൽ കേരളത്തിലെ ഏറ്റവും പിന്നാക്കമായ മലപ്പുറം ജില്ലയിൽ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിനെന്ന പേരിൽ ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച ‘മലപ്പുറത്തിന്‍റെ പ്രാണവായു’ പദ്ധതി അങ്ങേയറ്റം പരിഹാസ്യമാണ്. പദ്ധതിക്ക് വേണ്ടി പൊതുജനങ്ങളും സന്നദ്ധ സംഘടനകളും സഹായം നൽകണമെന്ന ആവശ്യമുയർത്തി കലക്ടറും ജില്ലാ ഭരണകൂടവും രംഗത്തുവന്നത് പ്രതിഷേധാർഹമാണ്. മറ്റ്‌ ജില്ലകളിൽ ഗവ. ആശുപത്രികളിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ സർക്കാർ സ്വന്തം ഫണ്ട്‌ ഉപയോഗിക്കുമ്പോൾ മലപ്പുറം ജില്ലയിൽ മാത്രം അടിസ്ഥാന സൗകര്യമൊരുക്കാൻ ജില്ലയിലെ ജനങ്ങളുടെ അടുത്ത് നിന്ന് ഭിക്ഷ യാചിച്ചു പിരിക്കുന്നതിനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.

ജനങ്ങളുടെ നികുതിപ്പണം പിരിക്കുന്ന സർക്കാറിന് ജനക്ഷേമം ഉറപ്പുവരുത്താനുള്ള ബാധ്യതയുമുണ്ട്. സർക്കാർ പദ്ധതികളാണെങ്കിലും വികസന പ്രവർത്തനങ്ങളാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലാണെങ്കിലും മലപ്പുറത്തെത്തുമ്പോൾ ജനങ്ങൾ ഫണ്ട് കണ്ടെത്തേണ്ടി വരുന്നത് ഒരു സ്വഭാവിക പ്രക്രിയ ആയി ഏറ്റെടുത്തിരിക്കുകയാണ് ഭരണകൂടം.

മലപ്പുറത്തു നിന്നടക്കടമുള്ള നികുതിപ്പണം കൊണ്ട് മറ്റ് 13 ജില്ലകൾക്ക് ഫണ്ട് വകയിരുത്താൻ കഴിയുമെങ്കിൽ ഇത്രയും ഗുരുതരമായ മഹാമരിയുടെ കാലത്ത് പോലും ജില്ലയോട് ഈ നിലപാട് തന്നെ തുടരാനാണ് ശ്രമമെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.എ.കെ.സഫീർ അധ്യക്ഷതയിൽ നടന്നത്. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഫയാസ് ഹബീബ്, ഷമീമ സക്കീർ, വൈസ് പ്രസിഡന്റുമാരായ ജസീം സുൽത്താൻ, സൽമാൻ താനൂർ, സി.പി ഷരീഫ്, സെക്രട്ടറിമാരായ അജ്മൽ തോട്ടോളി, ഹാദി ഹസൻ, അജ്മൽ കോഡൂർ, ഇൻസാഫ് കെ.കെ, സുമയ്യ ജാസ്മിൻ, മുഹമ്മദ് ഹംസ, നുഹ മറിയം, ഹിബ വി തുടങ്ങിയവർ സംസാരിച്ചു.

 

Print Friendly, PDF & Email

Related News

Leave a Comment