ഫാദർ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ രക്തസാക്ഷി

പാലക്കാട്‌ : ഫാദർ സ്റ്റാൻ സ്വാമിയുടെ ഫാസിസ്റ്റ് ഭരണകൂട കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അന്യായമായി തടവിലാക്കപ്പെട്ട്, മതിയായ ചികിത്സ പോലും നിഷേധിച്ച് അദ്ദേഹം ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണെന്നും, അന്യായമായി തടവിലാക്കപ്പെട്ട പൗരത്വ പ്രക്ഷോഭ നേതാക്കളെയും മനുഷ്യവകാശ പ്രവർത്തകരെയും, മുഴുവൻ രാഷ്ട്രീയ തടവുകാരെയും ഉടൻ വിട്ടയക്കണമെന്നും, യു എ പി എ പിൻവലിക്കണമെന്നും യൂണിറ്റ് പ്രസിഡന്റ്‌ ശബ്നം പി നസീർ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.

യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇർഫാൻ സൈഫ്, കെ ടി നഹ്‌ല മുഹമ്മദ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഹിമ, ജോയിന്റ് സെക്രട്ടറി ഹാദിയ നസ്രിൻ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Related News

Leave a Comment