Flash News

വാന നിരീക്ഷണത്തിന് പുത്തൻ അവസരമൊരുക്കി മെലീഹ ആർക്കിയോളജിക്കൽ സെന്റർ

July 8, 2021 , നസീല്‍ മുഹമ്മദ്

ആകാശത്തെ വിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ പുത്തൻ അവസരമൊരുക്കി ഷാർജയിലെ മെലീഹ ആർക്കിയോളജി സെന്റർ. ‘മൊബൈൽ സ്റ്റാർ​ഗെയ്സിങ്’ എന്ന പുതിയ പാക്കേജിന്റെ ഭാ​ഗമായി അതിഥികൾക്ക് അവർ തെരെഞ്ഞെടുക്കുന്ന ഇടത്ത് വാനനിരീക്ഷണ സെഷനുകൾ ഒരുക്കാനാവും.

വീടുകളിലോ സ്വകാര്യ ചടങ്ങുകളിലോ കൂട്ടായ്മകളിലോ മരുഭൂമിയിലോ ഒക്കെയായി ആകാശക്കാഴ്ചക്ക് അനുയോജ്യ സാഹചര്യമുള്ള ഏതിടത്തും മൊബൈൽ സ്റ്റാർ​ഗെയ്സിങ് വിനോദവുമായി മെലീഹ സംഘമെത്തും. അതിഥികൾ അറിയിക്കുന്ന ഇടത്തേക്ക് മെലീഹയിലെ വാനനിരീക്ഷണ വിദ​ഗ്ധനും അത്യാധുനിക സാങ്കേതികതയുള്ള ടെലസ്കോപും എത്തുകയും ശേഷം അതിഥികൾക്കായി പ്രത്യേക സെഷൻ ഒരുക്കുകയും ചെയ്യുന്ന വിധത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.

ആകാശവിസ്മയങ്ങൾ അടുത്തു കാണാനും ചിത്രങ്ങൾ പകർത്താനുമുള്ള മികച്ച അവസരങ്ങളിലൊന്നാണ് ‘മൊബൈൽ സ്റ്റാർ ഗെയ്സിങ്’. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോട് കൂടിയ ടെലസ്കോപ്പിലൂടെ കാഴ്ചകൾ കാണുകയും ആകാശവിസ്മയങ്ങളെക്കുറിച്ച് ആഴത്തിൽ അവഗാഹമുള്ള ഗൈഡിലൂടെ കാഴ്ചകൾ വിവരിക്കുകയും ചെയ്യുമ്പോൾ വാനനിരീക്ഷണം വേറിട്ടൊരു അനുഭവമാകുന്നു.

മേഖലയിലെ തന്നെ ഏറ്റവും മികച്ച വാനനിരീക്ഷണ സംവിധാനമൊരുക്കുന്ന സം​ഘമാണ് മെലീഹ ആർക്കിയോളജി സെന്ററിലുള്ളത്. ദൂരദർശിനിയിലൂടെ ചന്ദ്രനെയും ഗ്രഹങ്ങളെയുമെല്ലാം തൊട്ടടുത്തെന്ന പോലെ കാണുകയും മനസ്സിലാക്കുകയും മാത്രമല്ല, മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താനുള്ള അവസരവും ഇതോടൊപ്പമുണ്ടാവും.

സൂര്യാസ്തമയം തൊട്ട് രണ്ടു മണിക്കൂറായിരിക്കും വാനനിരീക്ഷണ സെഷന്റെ ദൈർഘ്യം. ഒരേ സമയം ഇരുപതാളുകൾക്ക് വരെ ഇതിന്റെ ഭാഗമാകാനാവും. 1650 ദിർഹംസാണ് ഇരുപത് പേർ വരെയുള്ള സംഘത്തിനായുള്ള നിരക്ക്.

സ്വകാര്യ വാനനിരീക്ഷണ സെഷനുകൾ ഒരുക്കാൻ താത്പര്യമുള്ളവർ മെലീഹ ആർക്കിയോളജി സെന്ററിനെ ബന്ധപ്പെടുകയും ലൊക്കേഷൻ പങ്കുവയ്ക്കുകയുമാണ് വേണ്ടത്. വാനനിരീക്ഷണത്തിന് പറ്റിയ സാഹചര്യമാണെന്നുറപ്പു വരുത്താനാണിത്. ഓഫ് റോഡ് വാഹനങ്ങൾക്ക് കടന്നു ചെല്ലാനാവുന്ന ഇടങ്ങളായിരിക്കണം തെരെഞ്ഞെടുക്കുന്നത്. പരിപാടി സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതിന് 24 മണിക്കൂർ മുൻപ് വരെ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 050 210 3780 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുകയോ info@discovermleiha.ae എന്ന വിലാസത്തിൽ മെയിൽ അയക്കുകയോ ചെയ്യാം.

ചരിത്രവും വിജ്ഞാനവും സാഹസികതയും ഒരുമിക്കുന്ന യുഎഇയിലെ തന്നെ മികച്ച വിനോദകേന്ദ്രങ്ങളിലൊന്നാണ് ഷാർജ നിക്ഷേപവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മെലീഹ ആർക്കിയോളജിക്കൽ സെന്റർ. മ്യൂസിയം, ഡെസേർട്ട് സഫാരി, കുതിരയോട്ടം, ട്രക്കിങ്, മരുഭൂമിയിലെ ക്യാംപിങ്ങ് അനുഭവങ്ങൾ തുടങ്ങി ഒരു സഞ്ചാരിയുടെ മനസ്സ് കവരാൻ പാകത്തിലുള്ളതെല്ലാം ഇവിടെയുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top